കോട്ടത്തറ ട്രൈബൽ ആശുപത്രിക്കു സ്കൂൾവിദ്യാർഥികളുടെ കരുതൽ
1483180
Saturday, November 30, 2024 4:05 AM IST
അഗളി: കോട്ടത്തറ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കു വീൽചെയറുകൾ നൽകി എപിജെ അബ്ദുൾ കലാം ഇന്റർനാഷണൽ ട്രൈബൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾ മാതൃകയായി.
ആശുപത്രിയിൽ മതിയായ വീൽചെയറുകൾ ഇല്ലെന്ന കാര്യം മനസിലാക്കിയ വിദ്യാർഥികൾ സ്കൂൾ മാനേജിങ് ഡയറക്ടറും സാമൂഹ്യ പ്രവർത്തകയുമായ ഉമാപ്രേമനെ വിവരം ധരിപ്പിക്കുകയായിരുന്നു.
തുടർന്ന് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹായത്തോടെ ഗുണമേന്മയേറിയ നാല് വീൽചെയറുകൾ ആശുപത്രിയിലേക്കായി വങ്ങി. ആശുപത്രിയിൽ നടന്ന ചടങ്ങിൽ വിദ്യാർഥികൾ അധികൃതർക്ക് വീൽ ചെയറുകൾ കൈമാറി.
സ്കൂൾ മാനേജർ ഉമാ പ്രേമൻ, ആശുപത്രി സൂപ്രണ്ട് എം.എസ്. പത്മനാഭൻ, റീജണൽ മെഡിക്കൽ ഓഫീസർ ഡോ. മിഥുൻ, പിആർഒ അബ്ദുൾ ഗഫൂർ, നഴ്സിംഗ് സൂപ്രണ്ട് ഡാർജി, വിദ്യാർഥികൾ തുടങ്ങിയവർ പ്രസംഗിച്ചു.