മംഗലം പുഴയോരത്തെ പച്ചത്തുരുത്തിലെ മുളകൾ വെട്ടി കടത്തുന്നതായി പരാതി
1482962
Friday, November 29, 2024 5:08 AM IST
വടക്കഞ്ചേരി: മംഗലം പുഴയോരത്തെ പച്ചതുരുത്തിലെ മുളകളെല്ലാം വ്യാപകമായി വെട്ടിയെടുത്ത് കടത്തുന്നതായി പരാതി. ശബരിമല സീസണായതിനാൽ മിനി പമ്പ എന്നറിയപ്പെടുന്ന മംഗലംപാലത്ത് താത്കാലിക കടകൾ പണിയുന്നതിനാണ് മുളകൾ മുറിച്ചു കടത്തുന്നതെന്ന് പറയുന്നു.
ഹരിത കേരള മിഷന്റെ ഭാഗമായി 2018 ൽ വച്ചുപിടിപ്പിച്ചതാണ് മുളങ്കൂട്ടങ്ങൾ.
പഞ്ചായത്തിലെ തന്നെ ആദ്യത്തെ പച്ചത്തുരുത്തുകൂടിയാണിത്. ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകുമെന്ന് ബിഎംസി കൺവീനർ കെ.എം. രാജു പറഞ്ഞു.
മാസങ്ങൾക്ക് മുമ്പ് ശ്രീരാമ തീയറ്ററിനടുത്തെ പുതുകുളത്തിന്റെ കരയിലെ പച്ചത്തുരുത്തിലും ഇത്തരത്തിൽ വലിയ തോതിൽ മുളകൾ വെട്ടിനശിപ്പിച്ചിരുന്നു.