പാറക്കളം ജലസംഭരണി കമ്പിവേലി കെട്ടി സംരക്ഷിക്കണമെന്നാവശ്യം ശക്തം
1337685
Saturday, September 23, 2023 1:41 AM IST
ചിറ്റൂർ: പുഴപ്പാലം കേരളാ വാട്ടർ അഥോറിറ്റി തടയണയിൽ പാഴ്ചെടികൾ വളർന്നു പന്തലിച്ച് നിൽക്കുന്നത് ജലസംഭരണത്തിന് തടസമായി.
പുഴപ്പാലത്തു നിന്ന് ഒരു കിലോമീറ്റർ ദൈർഘ്യത്തിൽ പാറക്കളം നിലമ്പതി പ്പാലം വരെ ജലം തടയണയിൽ സംഭരണമുണ്ട്. മഴ ലഭിച്ചാൽ കൂടുതൽ സംഭരണത്തിനും സ്ഥലമുണ്ട്.
തടയണയുടെ ഇരു വശങ്ങളിലും വ്യാപകമായി പാഴ്ചെടികൾ കാടുപിടിച്ച് കാണപ്പെടുന്നുണ്ട്. ഈ സ്ഥലങ്ങളിൽ പന്നികൾ തമ്പടിച്ചിരിക്കുകയാണ്.
പകൽ സമയത്തു റോഡിൽ സഞ്ചരിക്കുന്നവരെ പന്നികൾ ഓടിക്കുന്നതും പതിവാണ്. നിലമ്പതി പാലത്തിനരികെ തുണി അലക്കാൻ സ്ത്രീകൾ എത്തുന്നത് പന്നിയെ ഭയന്നാണ്. തടയണയിലെ പാഴ്ചെടികൾ ശുചീകരിച്ച് പന്നിക്കൂട്ടം റോഡിലെത്തുന്നതു തടയാൻ കമ്പിവേലി കെട്ടണമെന്നാണ് ആവശ്യം.