യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
1576430
Thursday, July 17, 2025 1:55 AM IST
പുതുക്കാട്: യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടന്ന പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നാലു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. ഇവരെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൈസല്‍ ഇബ്രാഹിം, ജോജു പുന്നക്കര, റിന്റോ ജോണ്സണ്, ജെറോം ജോണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബ്ലോക്ക് ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം, സംസ്ഥാന സെക്രട്ടറി ജെറോം ജോണ്‍ എന്നിവരെ പോലീസ് കൈയ്യേറ്റം ചെയ്തുവെന്നാരോപിച്ച് പ്രവര്‍ത്തകരും പോലീസും വാക്കുതര്‍ക്കമുണ്ടായി. പുതുക്കാട് ഗവ. താലൂക്ക് ആശുപത്രിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
തുടര്‍ന്ന് നടന്ന ഉപരോധസമരം ഡിസിസി ജനറല്‍ സെക്രട്ടറി ശോഭ സുബിന് ഉദ്ഘാടനം ചെയ്തു. പുതുക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
നേതാക്കളായ സതീഷ് വിമലന്, ജെറോം ജോണ്‍ വട്ടക്കുഴി, കെ.എല്‍. ജോസ്, പോള്‍സണ്‍ തെക്കുംപീടിക, നൈജോ ആന്റോ, ജസ്റ്റിന് ജോണ്സന്, കെ. ഗോപാലകൃഷ്ണന്, ടി.എം. ചന്ദ്രന്, സെബി കൊടിയന്‍, സുധന് കാരയില്‍, പി.ടി. വിനയന്, സിജോ പുന്നക്കര, ജിമ്മി മഞ്ഞളി, ജെന്സന് കണ്ണത്ത്, ഷാഫി കല്ലൂപറമ്പില്‍, കെ.എസ്. മനോജ് കുമാര്‍, ലിനോ മൈക്കിള്‍, ആന്‍സ് ആന്റോ, ശ്യാംരാജ്, ഹരന് ബേബി, റിന്റോ ജോണ്സന്, ജിജോ പുന്നക്കര എന്നിവര്‍ പ്രസംഗിച്ചു.
എട്ടു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ഫൈസല്‍ ഇബ്രാഹിം, ആല്വിന് വര്‍ഗീസ്, ജെറോം ജോണ്‍, ജെസ്റ്റിന് ജോണ്സന്, റിന്റോ ജോണ്സണ്, വൈശാഖ് ഐത്തടാന്, ജിമ്മി മഞ്ഞളി, ജെന്സണ് കണ്ണത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.