പോളിടെക്നിക്കിൽ സംഘട്ടനം
1576429
Thursday, July 17, 2025 1:55 AM IST
തൃപ്രയാർ: സംസ്ഥാന ഇന്റർപോളി കലോത്സവത്തിലുണ്ടായ എസ്എഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി കെഎസ്യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിൽ തൃപ്രയാർ പോളി ടെക്നിക്കിൽ സമരം ചെയ്ത കെഎസ്യു ഭാരവാഹികളെ ആകമിച്ചതായി പരാതി. യൂണിറ്റ് പ്രസിഡന്റ് ആഷിക്ക്, സെക്രട്ടറി അദ്നാൻ എന്നിവർക്കു നേരെയാണ് എസ്എഫ്ഐ പ്രവർത്തകർ ആക്രമണം നടത്തിയത്.
പരിക്കേറ്റ ഇരുവരേയും വലപ്പാട് ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം. സിദ്ദിഖ്, മുൻ നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു, വലപ്പാട് പഞ്ചായത്ത് മെമ്പർ വൈശാഖ് വേണുഗോപാൽ, കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ഉവൈസ് നാസർ, ജില്ലാ സെക്രട്ടറി എം.വി. വൈഭവ്, യൂത്ത് കോൺഗ്രസ് നേതാക്കളായ സഗീർ പടുവിങ്ങൽ, ലായേഷ് മാങ്ങാട്ട് എന്നിവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.