ദേവാലയങ്ങളിൽ തിരുനാൾ
1546137
Monday, April 28, 2025 1:16 AM IST
കനകമലയിൽ
വിശ്വാസപ്രഖ്യാപന
തിരുനാള്‍
കൊടകര: 57 ദിവസംനീണ്ട കനകമല കുരിശുമുടി തീര്‍ഥാടനത്തിനു സമാപനമായി. സമാപനദിനമായ ഇന്നലെ കുരിശുമുടി തീര്‍ഥകേന്ദ്രത്തില്‍ മാര്‍ തോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപന തിരുനാള്‍ ആഘോഷിച്ചു. രാവിലെ അടിവാരം പള്ളിയില്‍നിന്ന് കുരിശുമുടിയിലേയ്ക്കു പ്രദക്ഷിണം ഉണ്ടായി.
തുടര്‍ന്ന് കുരിശുമുടിയില്‍ നടന്ന വിശുദ്ധ കുര്‍ബാന, നൊവേന തുടങ്ങിയ തിരുക്കര്‍മങ്ങള്‍ക്ക് ഫാ. ജെയിംസ് കൊച്ചുപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. അടിവാരം പള്ളിയില്‍ ഊട്ടുനേര്‍ച്ചയും ഉണ്ടായി. തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. മനോജ് മേക്കാടത്ത്, അസി. വികാരിമാരായ ഫാ. അജിത്ത് തടത്തില്‍, ഫാ. റെയ്സണ്‍ തട്ടില്‍ എന്നിവര്‍ സഹകാര്‍മികരായി.
കൈക്കാരന്മാരായ ജോസ് വെട്ടുമണിക്കല്‍, ജോസ് കറുകുറ്റിക്കാരന്‍, ജോജു ചുള്ളി, ജോയ് കളത്തിങ്കല്‍, കുരിശുമുടി കണ്‍വീനര്‍ ഷിജു പഴേടത്തുപറമ്പില്‍, പിആര്‍ഒ ഷോജന്‍ ഡി. വിതയത്തില്‍, കേന്ദ്രസമിതി പ്രസിഡന്റ്് ജോയ് കുയിലാടന് എന്നിവര്‍ നേതൃത്വം നല്കി.
നെല്ലായി സെന്റ് മേരീസ്
കൊടകര: നെല്ലായി സെന്റ്് മേരീസ് പള്ളിയില്‍ വിശുദ്ധ യൂദാതദേ വൂസിന്റെ ഊട്ടുതിരുനാളിനു കൊ ടിയേറി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്സന് ഈരത്തറ കൊടിയേറ്റം നിര്‍വഹിച്ചു. വികാരി ഫാ. തോമസ് എളങ്കുന്നപ്പുഴ സഹകാര്‍മികനായി. ജനറല്‍ കണ്‍വീനര്‍ ജോസ് മൂത്തേടന്, സീക്കോ മഞ്ഞളി, വില്സന് കാരാത്ര, ജോര്‍ജ് മഞ്ഞളി, ജോണ്സന് കൈപ്പിള്ളിപ്പറമ്പില് തുടങ്ങിയവര്‍ നേതൃത്വം നല്കി. ഈ മാസം 30നാണ് ഊട്ടുതിരുനാളാഘോഷം.