കോടാലിയില്‍ കുട്ടികള്‍ക്കായി കളിയരങ്ങ് ക്യാമ്പ്
1546136
Monday, April 28, 2025 1:16 AM IST
കോടാലി: കേരള ശാസ്ത്രസാഹിത്യപരിഷത്ത് കോടാലി യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള ബാലവേദി ക്യാമ്പ് കോടാലി ജിഎല്‍പി സ്കൂളില്‍ സംഘടിപ്പിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് അശ്വതിവിബി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്മാന് ഐ.ആര്. ബാലകൃഷണന് അധ്യക്ഷത വഹിച്ചു.
ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല പ്രസിഡടി.എം.ശിഖാമണി, സെക്രട്ടറി എ.ടി. ജോസ്, ജില്ല കമ്മിറ്റിയംഗം എം.കെ. ബാബു, പി.കെ. അജയകുമാര്‍, ജോയ് കാവുങ്ങല്‍, കെ.കെ. അനീഷ്കുമാര്‍ എന്നിവര്‍, ക്യാമ്പ് കോ -ഓഡിനേറ്റര്‍ പി.എസ്. അംബുജാക്ഷന്, കണ്‍വീനര്‍ കെ.ആര്. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.
ക്യാമ്പ് ഡയറക്ടറും രംഗചേതന ക്രിയേറ്റീവ് ഡയറക്ടറുമായ കെ.വി. ഗണേഷ്, ലയ ജോസ് , മേഘ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്കി.
ശാസ്താംപൂവം ആദിവാസി ഉന്നതിയില്‍ നിന്നുള്ള കുട്ടികളടക്കം 75 പേര് ക്യാമ്പില്‍ പങ്കെടുത്തു.