ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
1546103
Monday, April 28, 2025 12:42 AM IST
കൊടകര: ബൈക്കപകടത്തില്‍ പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മറ്റത്തൂര്‍കുന്ന് കരിമ്പനക്കല്‍ ലതീഷിന്റെ മകന് ആരവ് കൃഷ്ണനാണ്(20) മരിച്ചത്. രണ്ടുമാസം മുമ്പ് കൊടകരയിലായിരുന്നു അപകടം. കൊടകര പോലീസ് മേല്‍നടപടി സ്വീകരിച്ചു. സംസ്കാരം നടത്തി. അമ്മ: ധന്യ.