യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി
1535927
Monday, March 24, 2025 1:19 AM IST
പുത്തൂർ: ഇടതുപക്ഷ സർക്കാരിന്റെ ദുർഭരണത്തിനെതിരേ യൂത്ത് കോൺഗ്രസ് പുത്തൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പുത്തൂർ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ് ഉദ്ഘാടനം നിർവഹി ച്ചു. ഡിസിസി ജനറൽ സെക്രട്ടറി ജൈജു സെബാസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്കോൺഗ്രസ് പുത്തൂർ മണ്ഡലം പ്രസിഡന്റ്് നോബിൻ തച്ചേലിക്കര അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് ഒല്ലൂർ അസംബ്ലി പ്രസിഡന്റ് അൽജോ ചാണ്ടി, കോൺഗ്രസ് പുത്തൂർ മണ്ഡലം പ്രസിഡന്റ് സിനോയ് സുബ്രഹ്മണ്യൻ, ബ്ലോക്ക് പ്രസിഡന്റ്് റിസൺ വർഗീസ്, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി റെജിൻ നാലുകണ്ടത്തിൽ,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഷൈജു കുരിയൻ എന്നിവർ പ്രസംഗിച്ചു.