മാ​പ്രാ​ണം: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പി​ന് ഇ​ര​ക​ളാ​യി ജീ​വ​നൊ​ടു​ക്കി​യ മൂ​ന്നു​പേ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​ സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ സ​ഹാ​യ​വാ​ഗ്ദാ​നം. കു​ടും​ബാം​ഗ​ങ്ങ​ളെ നേ​രി​ട്ടു​ക​ണ്ടാ​ണ് അ​ദ്ദേ​ഹം സ​ഹാ​യം ന​ൽ​കു​മെ​ന്ന​റി​യി​ച്ച​ത്.

മാ​പ്രാ​ണം പ​ള്ളി​ക്കു സ​മീ​പ​മു​ള്ള ഏ​റാ​ട്ട്പ​റ​മ്പി​ല്‍ ദേ​വ​സി​യു​ടെ വ​സ​തി​യി​ല്‍​വ​ച്ച് ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ആ​ല​പ്പാ​ട​ന്‍ ജോ​സ്, ത​ളി​യ​ക്കാ​ട്ടി​ല്‍ മു​കു​ന്ദ​ന്‍ എ​ന്നി​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും അ​ദ്ദേ​ഹം ക​ണ്ടു.

‌വി​ശ​ദാം​ശ​ങ്ങ​ൾ സു​രേ​ഷ് ഗോ​പി അ​ന്വേ​ഷി​ച്ച​റി​ഞ്ഞ​താ​യി ഏ​റാ​ട്ട്പ​റ​മ്പി​ല്‍ ദേ​വ​സി പ​റ​ഞ്ഞു. കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് ഈ ​വി​വ​ര​ങ്ങ​ൾ എ​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. മ​റ്റെ​ല്ലാ പ്ര​തീ​ക്ഷ​ക​ളും അ​സ്ത​മി​ച്ചെ​ന്നും സു​രേ​ഷ് ഗോ​പി​യു​ടെ ഇ​ട​പെ​ട​ലി​ല്‍ താ​ന്‍ അ​ട​ക്ക​മു​ള്ള സ​ഹ​കാ​രി​ക​ള്‍​ക്ക് പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും ദേ​വ​സി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ബി​ജെ​പി തൃ​ശൂ​ര്‍ സൗ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ആ​ര്‍. ശ്രീ​കു​മാ​ര്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ര്‍​ച്ച അ​നീ​ഷ്, മു​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കൃ​പേ​ഷ് ചെ​മ്മ​ണ്ട, മ​ണ്ഡ​ലം ജ​ന​റ​ല്‍സെ​ക്ര​ട്ട​റി​മാ​രാ​യ ഷൈ​ജു കു​റ്റി​ക്കാ​ട്ട്, വി.​സി. ര​മേ​ഷ്, ഭാ​ര​വാ​ഹി​ക​ളാ​യ ര​മേ​ഷ് അ​യ്യ​ര്‍, ജോ​ജ​ന്‍ കൊ​ല്ലാ​ട്ടി​ല്‍, ടി.​ഡി. സ​ത്യ​ദേ​വ്, ശ്യാം​ജി മാ​ട​ത്തി​ങ്ക​ല്‍, ലി​ഷോ​ണ്‍ ജോ​സ്, ലാ​മ്പി റാ​ഫേ​ല്‍, ടി. ​ര​മേ​ഷ്, അ​ജീ​ഷ് പൈ​ക്കാ​ട്ട്, ശ്രീ​ജേ​ഷ് എ​ന്നി​വ​ര്‍ സു​രേ​ഷ് ഗോ​പി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.