അമലയിൽ ന്യൂക്ലിക് ആസിഡ് ടെസ്റ്റിംഗ് ലാബ് ഉദ്ഘാടനം നാളെ
1535803
Sunday, March 23, 2025 7:33 AM IST
തൃശൂർ: അമല മെഡിക്കൽ കോളജിൽ ന്യൂക്ലിക് ആസിഡ് ടെസ്റ്റിംഗ് ലാബ് ഉദ്ഘാടനവും നാറ്റ്കോണ് 2025 തുടർവിദ്യാഭ്യാസ പരിപാടിയും നാളെ നടക്കുമെന്നു ജോയിന്റ് ഡയറക്ടർ ഫാ. ജെയ്സണ് മുണ്ടൻമാണി സിഎംഐ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11നു ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യും.
ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിലാണ് രക്തദാതാക്കൾക്കുവേണ്ടിയുള്ള ലാബ് പ്രവർത്തനമാരംഭിക്കുന്നത്. ദാതാക്കളിൽനിന്നു രക്തം ശേഖരിച്ചു രോഗികൾക്കു നൽകുന്പോൾ ഏറ്റവും സുരക്ഷിതമായി നൽകാനാണു ടെസ്റ്റ് പ്രയോജനപ്പെടുത്തുക. എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി മുതലായ രക്തജന്യരോഗങ്ങളാണു പരിശോധിക്കുക. കേരളത്തിൽ ന്യൂക്ലിക് ആസിഡ് ടെസിറ്റിംഗ് സൗകര്യമുള്ള അപൂർവം സ്ഥലങ്ങളിൽ ഒന്നാണ് അമല ബ്ലഡ് സെന്റർ. പത്രസമ്മേളനത്തിൽ അമല ബ്ലഡ് സെന്റർ എച്ച്ഒഡി ഡോ. വി.പി. വിനു, സിസ്റ്റർ എലിസബത്ത്, ജോസഫ് വർഗീസ് എന്നിവരും പങ്കെടുത്തു.