ചാ​ല​ക്കു​ടി: പോ​ട്ട പ​ന​മ്പി​ള്ളി കോ​ള​ജ് ജം​ഗ്ഷ​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന റൂ​ഫിംഗ് മാ​നു​ഫാ​ക്ച​റി​ംഗ് ക​മ്പ​നി​യി​ൽ നി​ല​വാ​രം കു​റ​ഞ്ഞ റൂ​ഫിംഗ് ഷീ​റ്റു​ക​ൾ ചൈ​ന​യി​ൽനി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്ത് അ​തി​ൽ മും​ബൈ ബാ​ന്ദ്ര ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​യു​ടെ വ്യാ​ജ​മാ​യി നി​ർ​മി​ച്ച ലോ​ഗോ റൂ​ഫിംഗ് ഷീ​റ്റു​ക​ളി​ൽ പ​തി​പ്പി​ക്കു​ന്ന നി​ർമാ​ണ​വും റൂ​ഫിംഗ് ഷീ​റ്റു​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ത്തി​യ ര​ണ്ടുപേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സ്ഥാ​പ​നം ന​ട​ത്തു​ന്ന ചാ​ല​ക്കു​ടി കൈ​താ​ര​ത്ത് മ​ണപ്പുറം സ്റ്റീ​വ് ജോ​ൺ (35), സ്ഥാ​പ​ന​ത്തി​ലെ മെ​ഷീൻ ഓ​പ്പ​റേ​റ്റ​ർ ചായ്പ ൻകു​ഴി പാ​റേപ്പ​റ​മ്പി​ൽ വീ​ട്ടി​ൽ സി​ജോ എ​ബ്ര​ഹാം (29) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ല​വാ​രം കു​റ​ഞ്ഞ റൂ​ഫിംഗ് ഷീ​റ്റു​ക​ൾ വാ​ങ്ങി വ​ഞ്ചി​ക്ക​പ്പെ​ട്ട നി​ര​വ​ധി ഉ​പ​ഭോ​ക്ത​ാക്ക​ൾ ക​മ്പ​നി​ക്കു പ​രാ​തി ന​ൽ​കി​യ​തി​നെതു​ട​ർ​ന്ന് വ്യാ​ജ​ൻ​മാ​രെ ക​ണ്ടെ​ത്താ​ൻ ക​മ്പ​നി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ട്ട പ​ന​മ്പി​ള്ളി​യി​ലെ സ്ഥാ​പ​നം ക​ണ്ടെ​ത്തി​യ​ത്.

ക​മ്പ​നി​ക്കുവേ​ണ്ടി ചെ​ന്നൈ സ്വ​ദേ​ശി മ​ണി അ​ര​വി​ന്ദ് എ​ന്ന​യാ​ൾ ന​ൽ​കി​യ പ​രാ​തിപ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. തു​ട​ർ​ന്ന് പോ​ട്ട പ​ന​മ്പി​ള്ളി കോ​ള​ജ് ജം​ഗ്ഷ​നു സ​മീ​പ​ത്തു​ള്ള റൂ​ഫിംഗ് മാ​നു​ഫാ​ക്ച​റിംഗ് ക​മ്പ​നി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ക​മ്പ​നി​യു​ടെ വ്യാ​ജ​മാ​യി നി​ർ​മി​ച്ച ലോ​ഗോ പ​തി​ച്ച് നി​ർ​മി​ച്ച 43 റൂ​ഫിംഗ് ഷീ​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. കൃ​ത്രി​മ ലോ​ഗോ പ​തി​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ച ഇ​ല​ട്രോ​ണി​ക്സ് മെ​ഷീ​നു​ക​ളും കസ്റ്റഡിയി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ചാ​ല​ക്കു​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഋ​ഷി ​പ്ര​സാ​ദ്, ജോ​ഫി ജോ​സ്, ഷാ​ജ​ഹാ​ൻ യാ​ക്കൂ​ബ്, സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് സ​ബ് ഇ​ൻസ്പെ​ക്ട​ർ മു​രു​കേ​ഷ് ക​ട​വ​ത്ത്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ആ​ൻ​സ​ൻ പൗ​ലോ​സ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​നു പ്ര​സാ​ദ് , എ​ൻ. പ്ര​ദീ​പ്, എ​സ് വ​ർ​ഷ എ​ന്നി​വ​രാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ​ഉ​ണ്ടാ​യി​രു​ന്ന​ത്.