നിര്‍ധനയുവാവ് ചികിത്സ സഹായം തേടുന്നു
1535271
Saturday, March 22, 2025 1:00 AM IST
കൊടകര: അര്‍ബുദരോഗം ബാധിച്ച് ചികിത്സയ്ക്ക് വഴികാണാതെ വിഷമിക്കുന്ന നിര്‍ധന യുവാവ് സുമനസുകളുടെ കാരുണ്യം തേയുന്നു. കൊടകര പഞ്ചാത്തിലെ ഒന്നാംവാര്‍ഡിലുള്ള പൈങ്കിലാത്ത് മേത്തില് ശ്രീധരന്റെ മകന് രഞ്ജിത്താണ് (39) കാരുണ്യമതികളുടെ സഹായം തേടുന്നത്.
മാതാപിതാക്കളും ഭാര്യയും രണ്ട് ചെറിയ കുട്ടികളും അടങ്ങുന്നതാണ് ഈ യുവാവിന്രെ കുടുംബം. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന രഞ്ജിത്ത് രോഗിയായതോടെ നിത്യവൃത്തിക്കു പോലും വിഷമിക്കുകയാണിവര്‍.
കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന രഞ്ജിത്ത് ഇപ്പോള്‍ മലാശയ കാന്‍സറിന്റെ രോഗത്തിനന്റെ രണ്ടാം ഘട്ടത്തിലാണ്. ശസ്ത്രക്രിയയിലൂടെ രഞ്ജിത്തിനെ രക്ഷിക്കാനാവുമെന്നാണ് ചികില്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്.
എന്നാല്‍ ഇതിനാവശ്യമായ തുകകണ്ടെത്താനാകാതെ വലയുകയാണ് കുടുംബം. രഞ്ജിത്തിന്റെ ചികിത്സയ്ക്കാവശ്യമായ തുക സമാഹരിക്കുന്നതിനായി പഞ്ചായത്തംഗം പ്രനില ഗിരീശന് ചെയര്‍മാനും ജസ്റ്റിന് ജോക്കബ് കണ്‍വീനറും ബിനു ജി.നായര്‍ ഖജാന്‍ജിയുമായി ചികിത്സ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്.
സഹായം നല്കാനാഗ്രഹിക്കുന്ന സുമനസുകള്‍ അക്കൗണ്ട് നമ്പര്‍ 17070100085400, ഐ എഫ്എസ് സി കോഡ് എഫ്ഡിആർഎൽ 0001707 , ഫെഡറല്‍ ബാങ്ക് കൊടകര ശാഖ എന്നതിലേക്ക് സഹായമെത്തിക്കണം. ഫോണ്‍: 9895574344(പഞ്ചായത്തംഗം).