അർണോസ് പാതിരിയുടെ ഭാരതപ്രവേശനം: വാർഷികാഘോഷങ്ങൾ വേലൂരിൽ തുടങ്ങി
1535259
Saturday, March 22, 2025 1:00 AM IST
വേലൂർ: അർണോസ് പാതിരിയുടെ ഭാരത പ്രവേശനത്തിന്റെ 325-ാം വാർഷികാഘോഷ ങ്ങൾക്ക് വേലൂരിൽ തുടക്കമായി. പാതിരിയുടെ വസതിയായിരുന്ന അർണോസ് ഭവന്റെ തിരുനടയിൽ ഫൊറോന വികാരി ഫാ. റാഫേൽ താണിശേരി ഉദ്ഘാടനം നിർവഹിച്ചു.
അർണോസ് കലാകേന്ദ്ര പ്രസിഡന്റ് വിൻസെന്റ് പാടൂർ ചാലക്കൽ അധ്യക്ഷനായി. ഫാ. ജോർജ് തേനാടിക്കുളം, പി.പി. യേശുദാസ്, സാബു കുറ്റിക്കാട്, ഫാ. ആന്റോ സേവ്യാർ, ലീന ആന്റണി, ജോസഫ് പുലിക്കോട്ടിൽ, പിനോ ജ് ചുങ്കത്ത്, ആന്റോ പനയ്ക്കൽ, ജോജു പനയ്ക്കൽ, കുരിയാക്കോ സ് ഒലക്കേങ്കിൽ, ജോക്കി അറങ്ങാശേരി, ജോസഫ് കുണ്ടുകുളം, ഷീബ പൗലോസ്, ജൂലി ടിസ്രന്റ് എന്നിവർ പ്രസംഗിച്ചു.