കുടുംബങ്ങളിലെ ആശയവിനിമയത്തിനു മൊബൈൽ വിഘാതമായെന്ന് എസ്പി
1532739
Friday, March 14, 2025 1:42 AM IST
പുതുക്കാട്: പ്രജ്യോതി നികേതൻ കോളജ് ദിനാഘോഷങ്ങൾ തൃശൂർ റൂറൽ എസ്പി ബി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളിലെ സുതാര്യമായ ആശയവിനിമയത്തിനു മൊബൈൽ ഫോണിന്റെ വർധിച്ച ഉപയോഗം വിഘാതമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സർവീസ് ജീവിതത്തിൽ മയക്കുമരുന്നുകേസുകളിൽ പെട്ടുപോകുന്ന കുട്ടികൾക്കുവേണ്ടി സ്വന്തം മാതാപിതാക്കളല്ലാതെ മറ്റാരും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സ്ഥാപക മാനേജർ റവ.ഡോ. ഹർഷജൻ പഴയാറ്റിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.ബിനു പി. ചാക്കോ, പിടിഎ വൈസ് പ്രസിഡന്റ് വി.ഒ. മിനി, ഓഫീസ് സൂപ്രണ്ട് ഡോ. പോൾ ജെ. ആലപ്പാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. മേരി പോൾ, സ്റ്റാഫ് അഡ്വൈസർ ഡോ. ജിന്റോ ജെയിംസ് , ജനറൽ സെക്രട്ടറി കാതറിൻ ഡേവിസ്, എക്താ യൂണിയൻ ചെയർപേഴ്സണ്‍ ആക്സ ഡെയ്സണ്‍, സ്റ്റാഫ് അഡ്വൈസർ ഷിന്റ ജി. നെല്ലായി തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർഥികളുടെ കലാപരിപാടികളുമുണ്ടായിരുന്നു.