കെഎസ്ഇബിയുടെ പോസ്റ്റ് മാറ്റിസ്ഥാപിക്കലില് പ്രതിഷേധം
1514930
Monday, February 17, 2025 1:16 AM IST
കയ്പമംഗലം: വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിന്റെ പണിയാരംഭിച്ചപ്പോൾ കെഎസ്ഇബി പോസ്റ്റ് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചത് പ്രതിഷേധത്തിനിടയാക്കി.
കയ്പമംഗലം ബോർഡ് - പതിനെട്ടുമുറി റോഡിന്റെ റീടാറിംഗുമായി ബന്ധപ്പെട്ട ജോലികൾ തുടങ്ങിയപ്പോഴാണ് കെഎസ്ഇബി 33 കെവി ലൈനിന്റെ പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചിരിക്കുന്നത്. പലവിധ കാരണങ്ങൾമൂലം ഒരു വർഷത്തോളമായി വൈകിയ ഈ റോഡിന്റെ റീ ടാറിംഗുജോലികൾ 15 ദിവസം മുമ്പാണ് തുടങ്ങിയത്. ഇതിനിടയിലാണ് കെഎസ്ഇബി പോസ്റ്റ് മാറ്റൽ ആരംഭിച്ചത്.
റോഡ് പണിയെ ബാധിക്കുന്ന തരത്തിൽ ഒരു പ്രവർത്തനങ്ങളും നടത്താൻ കഴിയില്ലെന്നും പോസ്റ്റ് മാറ്റുന്ന ജോലികൾ നടത്തുമ്പോൾ റോഡിനുവരുന്ന കേടുപാടുകൾ കെഎസ്ഇബി കോൺട്രാക്ടറുടെ ചെലവിൽതന്നെ പരിഹരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് എഇയും കെഎസ്ഇബി അധികൃതരെ അറിയിച്ചിട്ടുണ്ട്.