ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: കേരള കോണ്ഗ്രസ് സമരത്തിന്
1513942
Friday, February 14, 2025 1:40 AM IST
ഇരിങ്ങാലക്കുട: റെയിൽവേ സ്റ്റേഷനോടുള്ള അവഗണയിൽ പ്രതിഷേധിച്ച് കേരള കോണ്ഗ്രസ് ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പരന്പര നടത്താൻ മണ്ഡലം നേതൃയോഗം തീരുമാനിച്ചു. ചൊവ്വാഴ്ച്ച ആദ്യ സമരം നടക്കും.
നൂറു വർഷത്തിലധികം പഴക്കമുള്ള കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനാണിത്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും സ്റ്റേഷൻ മുന്നിൽ തന്നെയായിരുന്നു. എന്നിട്ടും പുതിയ സ്റ്റോപ്പുകൾ അനുവദിച്ചില്ല എന്നു മാത്രമല്ല നിലവിലുണ്ടായിരുന്ന മിക്ക സ്റ്റോപ്പുകളും നിർത്തലാക്കി. അമൃത് പദ്ധതിയിൽ ഉൾപെടുത്താമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. കേന്ദ്ര സർക്കാരും റെയിൽവേയും കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡെന്നീസ് കണ്ണംകുന്നി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, വൈസ് പ്രസിഡന്റ് ജോസ് അരിക്കാട്ട്, മണ്ഡലം ഭാരവാഹികളായ എൻ.കെ. കൊച്ചുവാറു, ജോബി മംഗലൻ, ജോജോ മാടവന, ഷോളി അരിക്കാട്ട്, നൈജു ജോസഫ്, ബാബു വർഗീസ് വടക്കേപീടിക, ഷീല ഡേവിസ് ആളൂക്കാരൻ, നെൽസൻ മാവേലി എന്നിവർ പ്രസംഗിച്ചു.