കൃഷി അസിസ്റ്റന്റ് പൊള്ളലേറ്റ് മരിച്ചനിലയിൽ
1513902
Friday, February 14, 2025 1:06 AM IST
ചേർപ്പ്: കൃഷി അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനെ വീടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ മോട്ടർഷെഡിനു സമീപം പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കയ്പമംഗലം കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് ഊരകം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പുലാനി വളപ്പിൽ കുട്ടൻ മകൻ സജീവി(53)നെയാണ് പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് 5.30നാണ് സംഭവമുണ്ടായത്. വിവരമറിഞ്ഞ നാട്ടുകാർ ചേർപ്പ് പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസും ഫോറൻസിക് വിദഗ്ധരും ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന്. ഭാര്യ: മിനി. മകൾ: ലക്ഷ്മിപ്രിയ (എൽഎൽബി).