ഇ വേസ്റ്റ് നിർമാർജനപദ്ധതിക്കു തുടക്കം
1507899
Friday, January 24, 2025 2:01 AM IST
കൊടുങ്ങല്ലൂർ: നഗരസഭയിൽ ഇ വേസ്റ്റ് നിർമാർജനപദ്ധതി ആരംഭിച്ചു. ഭാസ്ക്കരൻ മെമ്മോറിയൽ ഗവ.ബോയ്സ് ഹൈസ്കൂളിൽവച്ച് വിദ്യാർഥികളിൽനിന്നും അദ്ധ്യാപകരിൽനിന്നും ഇ വേസ്റ്റ് ഏറ്റുവാങ്ങി ചെയർപേഴ്സൺ ടി.കെ. ഗീത ഉദ്ഘാടനംചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ.വി.എസ്. ദിനൽ അധ്യക്ഷതവഹിച്ചു. യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽസി പോൾ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ്, കൗൺസിലർ ഗീത റാണി, സ്കൂൾ പ്രധാനാധ്യാപകന് സുനിൽ എന്നിവർ സംസാരിച്ചു.