ഡോണ്‍ ബോസ്കോ കോളജിൽ ഇന്റർ കൊളീജിയറ്റ് ഫെസ്റ്റ്
1507893
Friday, January 24, 2025 2:01 AM IST
മണ്ണുത്തി: ഡോണ്‍ ബോസ്കോ കോളജിൽ ബോസ്കോ സിനർജി എന്നപേരിൽ സംഘടിപ്പിച്ച ഇന്റർ കോളജ് ഫെസ്റ്റ് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.എസ്. അനിൽ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ റവ.ഡോ. ജോണ്സൻ പൊന്തേപ്പിള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. ജിമ്മി ജോസ്, കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. ഷിനോ ജോയ് എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും കൂട്ടായ പ്രവർത്തന ശൈലി വളർത്തിയെടുക്കുന്നതിനുമുള്ള വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് നടന്നത്. തെരുവുനാടകം, ഫെയ്സ് പെയ്ന്റിംഗ്, പെനാൽറ്റി ഷൂട്ട്ഔട്ട്, ബെസ്റ്റ് മാനേജർ, കംപ്യൂട്ടർ ഗെയിമിംഗ് എന്നിങ്ങനെ വിവിധ പരിപാടികളും ഉണ്ടായിരുന്നു. ജില്ലയിലെ 25 ഓളം കോളജുകളിൽനിന്നായി 200 ഓളം വിദ്യാർഥികൾ പങ്കെടുത്തു.
ഡോണ്‍ ബോസ്കോ ഭവൻ റെക്ടറും മാനേജരുമായ റവ.ഡോ. തോമസ് കൂനൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ഓവറോൾ പോയിന്റ് നേടിയ കോളജുകൾക്കു ട്രോഫികൾ സമ്മാനിച്ചു.