സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ കാൽനടയാത്രികൻ മരിച്ചു
1507805
Thursday, January 23, 2025 11:22 PM IST
അരിമ്പൂർ: ഗോപി കമ്പനിക്കു സമീപം ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു. അരിമ്പൂർ നാലാംകല്ല് സ്മാർട്ട് നഗറിൽ ചിരിയങ്കണ്ടത്ത് ദേവസി(75)യാണ് തൃശൂരിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ട്യൂഷൻ ക്ലാസിൽ നിന്ന് പേരക്കുട്ടികളെ കൂട്ടിക്കൊണ്ടുവരുന്നതിനിടെ തൃശൂർ-വാടാനപ്പള്ളി സംസ്ഥാനപാതയിൽ സീബ്രാലൈനിൽ വച്ചാണ് അപകടം. സംസ്കാരം ഇന്ന് രാവിലെ പത്തിന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: റോസി. മക്കൾ മേഴ്സി, ലീന, ഡെയ്സി, ജോഷി, ലില്ലി. മരുമക്കൾ: ജോയ്, ജോസ്, ഡേവീസ്, സോബി, ഇജോ.
അപകടത്തിൽ സ്കൂട്ടർ യാത്രികരായ ചേർപ്പ് സ്വദേശി കൂത്തുപാലയ്ക്കൽ ശ്രീഹരി(28), അവണൂർ തോട്ടപ്പായിൽ വീട്ടിൽ ശരത്ത്(32) എന്നിവർക്ക് പരിക്കേറ്റിരുന്നു.