നിർമാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
1507804
Thursday, January 23, 2025 11:20 PM IST
മനക്കൊടി: കിഴക്കുംപുറത്ത് വീട് നിർമാണത്തിന് എത്തിയ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ചേറ്റുപുഴ മന്നിങ്കര ടി.എസ്. പരമേശ്വരൻ നഗറിൽ പൊണലി വീട്ടിൽ സജീവനാണ്(45) മരിച്ചത്.
ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. വാർക്ക പണിക്കാരനായ സജീവൻ കമ്പി വളയ്ക്കുന്നതിനിടെ കുഴഞ്ഞുവീണു. കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതരായ പൊണലി വേലായുധന്റെയും കാർത്യായനിയുടെയും മകനാണ്. സഹോദരി: സരിത. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് ലാലൂർ ശ്മശാനത്തിൽ.