കൊ​ട​ക​ര: പു​ത്തൂ​ക്കാ​വ് ദേ​വീ ക്ഷേ​ത്ര​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ താ​ല​പ്പൊ​ലി മ​ഹോ​ത്സ​വം ഇന്ന് ആ​ഘോ​ഷി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.
അ​ഴ​കം - വ​ല്ല​പ്പാ​ടി ദേ​ശ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ക്കൊ​ല്ല​ത്തെ താ​ല​പ്പൊ​ലി ആ​ഘോ​ഷം. ഇ​ന്നലെ വൈ​കു​ന്ന​രം ആ​ന​ച്ച​മ​യ പ്ര​ദ​ര്‍​ശ​നം, വി​വി​ധ ക​ലാ​പാ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യു​ണ്ടാ​യിരുന്നു.

ഇന്നു രാ​വി​ലെ 6.10ന് ​പാ​ട്ടാ​ളി മു​ള​ക്ക​ല്‍ മു​ത്ത​പ്പ​ന്‍ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് കാ​ളി​മു​ടി​യോ​ടെ താ​ലി​വ​ര​വ്, തു​ട​ര്‍​ന്ന് ദേ​ശ​ത്ത് താ​ല​പ്പൊ​ലി കൊ​ട്ടി​യ​റി​യി​പ്പ് എ​ന്നി​വ​യു​ണ്ടാ​കും. ഏ​ഴി​ന് പെ​രു​വ​നം ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍റെ സോ​പാ​ന​സം​ഗീ​തം, 7.30ന് ​ശ്രീ​ഭൂ​ത​ബ​ലി, എ​ട്ടി​ന് പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​പ്പ് , ക​ലാ​നി​ല​യം ഉ​ദ​യ​ന്‍ ന​മ്പൂ​തി​രി​യു​ടെ പ്രമാ​ണത്തി​ല്‍ പ​ഞ്ചാ​രി​മേ​ളം, ഉ​ച്ച​ക്ക് 12.30ന് ​കാ​വ്യ ര​ഘു അ​വ​ത​രി​പ്പി​ക്കു​ന്ന ഓ​ട്ട​ന്‍​തു​ള്ള​ല്‍.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കാ​ഴ്ച​ശീ​വേ​ലി, പ​ല്ലാ​വൂ​ര്‍ ശ്രീ​ധ​ര​ന്‍ മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ച​വാ​ദ്യം തു​ട​ര്‍​ന്ന് പാ​ണ്ടി‌മേ​ളം, കു​ട​മാ​റ്റം, രാ​ത്രി 7.30 മു​ത​ല്‍ വി​വി​ധ സ​മു​ദാ​യ​ങ്ങ​ളു​ടെ താ​ലി​വ​ര​വ്, രാ​ത്രി 8.05ന് ​വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡ് ദാ​നം, 8.30ന് ​കൊ​ട്ടാ​ര​ക്ക​ര ശ്രീ ​ഭ​ദ്ര​യു​ടെ നി​കും​ഭി​ല ബാ​ലെ, ഒ​മ്പ​തി​ന് പു​ല​യ​സ​മു​ദാ​യ​ത്തി​ന്‍റെ കാ​ള​ക​ളി വ​ര​വ്, 10ന് ​ആ​ശാ​രി​സ​മു​ദാ​യ​ത്തി​ന്‍റെ ത​ട്ടി​ന്‍​മേ​ല്‍​ക​ളി, 12ന് ​സാം​ബ​വ സ​മു​ദാ​യ​ത്തി​ന്‍റെ ദാ​രി​ക​ന്‍ കാ​ളി നൃ​ത്ത​ങ്ങ​ളു​ടെ വ​ര​വ്, 12.15ന് ​കൊ​ട​ക​ര ത​ട്ടാ​ന്‍​മാ​രു​ടെ താ​ലി​വ​ര​വ്, 12.30ന് ​വി​ള​ക്കി​ന് എ​ഴു​ന്ന​ള്ളി​പ്പ്, പ​ഞ്ച​വാ​ദ്യം, മേ​ളം, വെ​ടിക്കെ​ട്ട്.

24ന് ​പു​ല​ര്‍ച്ചെ ആ​റു​മു​ത​ല്‍ ക്ഷേ​ത്രത്തിലേ​ക്ക് പാ​ര​മ്പ​ര്യ അ​നു​ഷ്ഠാ​ന​ക​ല​ക​ളു​ടെ വ​ര​വും ഉ​ണ്ടാ​കും. എ​ഴു​ന്ന​ള്ളി​പ്പി​ല്‍ ഏ​ഴ് ആ​ന​ക​ള്‍ അ​ണി​നി​ര​ക്കും. പാ​മ്പാ​ടി രാ​ജ​ന്‍ തി​ട​മ്പേ​റ്റും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പു​ത്തൂ​ക്കാ​വ് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ്് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ടാ​ട്ട്, താ​ല​പ്പൊ​ലി ആ​ഘോ​ഷ​ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ എ.​കെ.​ പ്രേ​മ​ന്‍, ശ​ശി​ധ​ര​ന്‍ തൃ​ക്കാ​ശേരി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.