വിവിധ റോഡുകൾക്കായി 11.74 കോടിയുടെ ഭരണാനുമതി
1497659
Thursday, January 23, 2025 2:02 AM IST
ഇരിങ്ങാലക്കുട
സംസ്ഥാന സര്‍ക്കാരിന്റെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 30 റോഡുകളുടെ നവീകരണത്തിനായി 8.39 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു.
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായാണു വിവിധ റോഡുകളുടെ നവീകരണത്തിനായി തുക അനുവദിച്ചിരിക്കുന്നത്. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ജനശക്തി റോഡ് - 15 ലക്ഷം, എകെജി പുഞ്ചപ്പാടം റോഡ് - 16 ലക്ഷം, കോടംകുളം പുളിക്കച്ചിറ റോഡ് - 45 ലക്ഷം, മുരിയാട് അണ്ടിക്കമ്പനി മഠം കപ്പേള റോഡ് ആരംഭ നഗര്‍ - 20 ലക്ഷം, ആശാനിലയം റോഡ് - 38 ലക്ഷം, പാര്‍ക്ക് വ്യൂ റോഡ് - 45 ലക്ഷം, സെന്റ് ആന്റണീസ് റോഡ് - 28 ലക്ഷം, പായമ്മല്‍ റോഡ് - 40 ലക്ഷം, ഇല്ലിക്കാട് ഡെയ്ഞ്ചര്മൂല റോഡ് - 45 ലക്ഷം, ഐഎച്ച്ഡിപി കോളനി റോഡ് - 20 ലക്ഷം, ഐശ്വര്യാ റോഡ് - 38.28 ലക്ഷം, തുറവന്‍കാട് ഗാന്ധിഗ്രാം റോഡ് - 30 ലക്ഷം, എസ്എന്‍ നഗര്‍ റോഡ് - 20 ലക്ഷം, ഇരിങ്ങാലക്കുട ബ്ലോക്ക് സ്വാന്തന സദന് ലിങ്ക്റോഡ് - 31.3 ലക്ഷം, കോലോത്തുംപടി ഐക്കരക്കുന്ന് റോഡ്- 28 ലക്ഷം, പേഷ്കാര്‍ റോഡ് - 45 ലക്ഷം, മധുരംപ്പിള്ളി മാവുംവളവ് ലിങ്ക് റോഡ് - 25 ലക്ഷം, ചെമ്മണ്ട കോളനി റോഡ് - 15 ലക്ഷം, തളിയക്കോണം സ്റ്റേഡിയം കിണര്‍ റോഡ് - 36.4 ലക്ഷം, മനപ്പടി വെട്ടിക്കര റോഡ് - 17 ലക്ഷം, ഹെല്‍ത്ത് സബ് സെന്റര്‍ താണിശേരി റോഡ് - 15 ലക്ഷം, കൂത്തുമ്മാക്കല് റോഡ് - 24 ലക്ഷം, വായനശാല കലി റോഡ് പൊറത്തൂര്‍ അമ്പലം വരെ - 42.1 ലക്ഷം, കര്‍ളിപ്പാടം താരാ മഹിളാ സമാജം ഊത്തുറുമ്പിക്കുളം റോഡ് - 22 ലക്ഷം, മഴുവഞ്ചേരിതുരുത്ത് റോഡ് 21.88 ലക്ഷം, റെയില്‍വേ ഗേറ്റ് പെരടിപാടം റോഡ് - 15 ലക്ഷം, പാറക്കുളം റോഡ് ഗാന്ധിഗ്രാം ഗ്രൗണ്ട് റോഡ് 28 ലക്ഷം, വടക്കേക്കുന്ന് റോഡ് - 20 ലക്ഷം, കണ്ണിക്കര അത്ഭുതകുളങ്ങര അമ്പലം റോഡ് - 31 ലക്ഷം, കണ്ണിക്കര കപ്പേള എരണപ്പാടം റോഡ് - 22 ലക്ഷം. എന്നിവയ്ക്കാണ് തുക അനുവദിച്ചത്.
ചാലക്കുടി
നിയോജകമണ്ഡലത്തിലെ 14 ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിനായി 3.35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. തുമ്പൂർമുഴി വഴിച്ചാൽചിറ റോഡ്, പ്ലാവിട റോഡ്, ചായ്പ്പൻകുഴി ചെമ്പൻകുന്ന് പൊന്നാമ്പിയോളി റോഡ്, രണ്ടുകൈ വാരൻകുഴി റോഡ്, ഗോവ റോഡ്, ത്രിവേണി ആറ്റപ്പാടം ലിങ്ക് റോഡ്, ലത്തീൻപള്ളി ആറ്റപാടം റോഡ്, പന്തയ്ക്കൽ റോഡ്, അന്ത്രയ്ക്കാംപാടം കോളനി റോഡ്, പാലപ്പിള്ളി പുഷ്പഗിരി റോഡ്, കുറ്റിക്കാട് കൂർക്കമറ്റം റോഡ്, ജൂബിലി കുറ്റിക്കൂട്ടം റോഡ്, കാലടി സെന്റർ റോഡ്, പന്തൽപാടം റോഡ് എന്നീ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്കാണു ഭരണാനുമതി ലഭിച്ചിട്ടുള്ളത്.
തദ്ദേശസ്വയംഭരണ വകുപ്പ് എൻജിനീയറിംഗ് വിഭാഗത്തിനാണു പ്രവൃത്തികളുടെ നിർവഹണ ചുമതല. പ്രവൃത്തികൾക്കാവശ്യമായ സാങ്കേതികാനുമതി ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കി എത്രയുംവേഗം നിർമാണം ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.