ഡൽഹി റിപ്പബ്ലിക് ദിന പരേഡിൽ യോഗ പ്രദർശനവുമായി മലയാളി പെണ്കുട്ടി
1497649
Thursday, January 23, 2025 2:01 AM IST
തൃശൂർ: ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ യോഗ പ്രദർശനം നടത്തുന്ന സംഘത്തിലെ ഏക മലയാളിസാന്നിധ്യമായി തൃശൂർ സ്വദേശി ആർദ്ര രാജീവ്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ബിഎസ്സി അഗ്രികൾച്ചർ വിദ്യാർഥിയും നാഷണൽ യോഗ ചാന്പ്യനുമായ ആർദ്ര രാജീവ് ഉൾപ്പെട്ട 12 പേരടങ്ങുന്ന സംഘമാണ് 26 ന് ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ യോഗ അവതരിപ്പിക്കുക.
ചെന്പൂക്കാവ് തിരുവാതിര വീട്ടിൽ രാജീവിന്റെയും അധ്യാപികയായ പ്രിയയുടെയും മകളാണ്. സ്കൂൾപഠനകാലത്ത് സംസ്ഥാന ദേശീയ യോഗ ചാന്പ്യൻഷിപ്പുകളിൽ നിരവധി മെഡലുകൾ നേടിയിട്ടുള്ള ആർദ്ര ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് ദേശീയതലത്തിൽ നിരവധി മെഡലുകളും കരസ്ഥമാക്കിയതിലൂടെയാണ് റിപ്പബ്ലിക്ദിന പരേഡിൽ യോഗ പ്രദർശിപ്പിക്കുവാൻ ക്ഷണം ലഭിച്ചത്. തൃശൂർ സ്വദേശിയായ മോഹനനാണ് യോഗയിലെ ആർദ്രയുടെ ഗുരു. സഹോദരൻ: ആദർശ് രാജീവ്.