സ്കൂൾ വാർഷികാഘോഷങ്ങൾ: ചിറളയം ഹോളി ചൈൽഡ്സ് സിയുപി ശതാബ്ദി സമാപനം ഇന്നുമുതൽ
1495482
Wednesday, January 15, 2025 7:25 AM IST
ചിറളയം: ഹോളി ചൈൽഡ്സ് കോണ്‍വന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷ സമാപനം "ഗോസ്ബ 2025'ഇന്നുമുതൽ 17 വരെ തീയതികളിൽ നടക്കും. വിരമിക്കുന്ന പി.ഡി. ടെസി ടീച്ചർക്ക് യാത്രയയപ്പും നൽകും. ഇന്ന് തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഗോസ്ബ ഉദ്ഘാടനം ചെയ്യും. തൃശൂർ നിർമല പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ സാലി പോൾ സിഎംസി അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥി ആയിരിക്കും. ഫാ. ഡെയ്സണ്‍ മുണ്ടോപുറം അനുഗ്രഹഭാഷണം നടത്തും. "കുട്ടിക്കൊരു വീട്’പദ്ധതിയുടെ താക്കോൽദാനം പ്രൊവിൻഷ്യൽ സുപ്പീരിയർ നിർവഹിക്കും.
നാളത്തെ പരിപാടികൾ കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യും. എ.സി. മൊയ്തീൻ എംഎൽഎ അധ്യക്ഷത വഹിക്കും. കുന്നംകുളം മുനിസിപ്പൽ ചെയർമാൻ സീത രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ഫാ . വിജു കോലങ്കണ്ണി അനുഗ്രഹഭാഷണം നടത്തും. വിദ്യാർഥികളുടെയും അധ്യാപകരുടെയും കലാവിരുന്ന് ഉണ്ടായിരിക്കും. 17 ന് വിദ്യാലയാങ്കണത്തിൽ കൃതജ്ഞത ബലിയോടെ ആഘോഷങ്ങൾക്കു സമാപനം കുറിക്കും.
ചിയ്യാരം സെന്റ് മേരീസ് സിയുപിഎസ് വാർഷികം
ചിയ്യാരം: സെന്റ് മേരിസ് സിയുപി സ്കൂൾ വാർഷികം ആഘോഷിച്ചു.വിരമിക്കുന്ന പ്രധാനാധ്യാപിക സിസ്റ്റർ ഗുണ ജോസിന് യാത്രയയപ്പും നൽകി. തൃശൂർ നിർമല പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ സാലി പോൾ അധ്യക്ഷത വഹിച്ചു.
റവന്യൂമന്ത്രി അഡ്വ .കെ. രാജൻ ഉദ്ഘാടനം ചെയ്തു. ബിഷപ് മാർ ടോണി നീലങ്കാവിൽ അനുഗ്രഹപ്രഭാഷണം നടത്തി.
തൃശൂർ ഈസ്റ്റ് എഇഒ ജീജാ വിജയൻ മാഗസിൻ പ്രകാശനം ചെയ്തു. 31-ാംഡിവിഷൻ കൗണ്‍സിലർ സനോജ് പോൾ മുഖ്യപ്രഭാഷണം നടത്തി. ചിയ്യാരം വിജയമാത പള്ളി വികാരി ഫാ. ജെയ്സണ്‍ പുലിക്കോട്ടിൽ, 32-ാം ഡിവിഷൻ കൗണ്‍സിലർ ലിംന മനോജ് സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ തെരേസ് പിടിഎ, എംപിടിഎ, ഒഎസ്എ അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു.
പൂങ്കുന്നം സ്കൂൾ നൂറാം വാർഷികം
പൂങ്കുന്നം: ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ നൂറാം വാർഷികത്തോനുബന്ധിച്ച് ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദിയാഘോഷ പരിപാടികളുടെ ഉദ് ഘാ ടനം പി. ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. മുൻ സ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ മുഖ്യ പ്രഭാഷണവും മുൻമന്ത്രി കെ.പി. രാജേന്ദ്രൻ ലോഗോ പ്രകാശനവും നിർവഹിച്ചു.
മുൻ എംഎൽഎമാരായ എം.കെ. കണ്ണൻ, ടി.വി. ചന്ദ്രമോഹൻ, മുൻമേയർ കെ. രാധാകൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായി. കൗണ്‍സിലർമാരായ എ.കെ. സുരേഷ്, എൻ.വി. രാധിക, മുൻകൗണ്സിലർമാരായ കെ.ആർ. വിനോദ്, ഐ. ലളിതാംബിക, പിടിഎ പ്രസിഡന്റ് അഡ്വ. കുക്കു ദേവകി, എസ്എംസി ചെയർമാൻ പി. സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.