ആധ്യാത്മികവളർച്ച നേടാൻ നിരന്തരപരിശ്രമം ആവശ്യം: മാർ പ്രിൻസ് പാണേങ്ങാടൻ
1484883
Friday, December 6, 2024 5:58 AM IST
തലോർ: ആധ്യാത്മികമായി വളർത്താൻ ബൈബിൾ കൺവൻഷനുകൾക്കു സാധിക്കുമെന്നു ഷംഷാബാദ് ബിഷപ് മാർ പ്രിൻസ് പാണേങ്ങാടൻ. മുപ്പതാമത് തലോർ ജറുസലേം കൺവൻഷൻ ഉദഘാടനംചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.
ആധ്യാത്മികജീവിതം ഒരു സംഭവമല്ല, പ്രക്രിയ ആണ്. അത് ഒരു ദിവസംകൊണ്ട് നേടാനാവില്ല. ജീവിതംമുഴുവൻ നീണ്ടുനിൽക്കുന്ന പ്രക്രിയയുടെ ഫലമായാണ് ആധ്യാത്മികവളർച്ച പൂർത്തിയാകുക. എന്നെങ്കിലും വീണുപോയാൽ എഴുന്നേൽക്കണം. തളർന്നുപോയാൽ ശക്തിപ്രാപിക്കണം. വഴിതെറ്റിയാൽ തിരിച്ചുനടക്കണം. ഇങ്ങനെയുള്ള നിരന്തരമായ പരിശ്രമത്തിനൊടുവിലാണ് ആധ്യാത്മികവളർച്ച കൈവരിക്കുന്നതെന്നു മാർ പ്രിൻസ് പാണേങ്ങാടൻ പറഞ്ഞു.
ഫാ. ജിൻസ് ചീങ്കല്ലേൽ വചനപ്രഘോഷണം നടത്തി.
ദിവസവും രാവിലെ എട്ടുമുതൽ 3.30 വരെയാണ് കൺവൻഷൻ. ഞായറാഴ്ച സമാപിക്കും. പ്രശസ്ത ധ്യാനശുശ്രൂഷകരായ ഫാ. ഡേവിസ് പട്ടത്ത്, ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. ഡൊമിനിക് വാളന്മനാല്, ഫാ. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍, ഫാ. ദേവസ്യ കാനാട്ട്, ഫാ. ജോ പാച്ചേരിയില്‍, ഫാ. സിജോ തയ്യാലക്കല്‍, സന്തോഷ് കരുമത്ര എന്നിവര്‍ വിവിധ ദിവസങ്ങളില്‍ ആത്മീയശുശ്രൂഷകള്ക്കു നേതൃത്വം നല്‍കും.
ഞായറാഴ്ച തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് സമാപനസന്ദേശം നൽകും.