ഉത്രാളിക്കാവ് പൂരം: പ്രതിഷേധസംഗമം ഏഴിന്
1484408
Wednesday, December 4, 2024 6:46 AM IST
വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കയും അനിശ്ചിതത്വവും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്രാളിക്കാവ് പൂരം എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി ദേശങ്ങൾ കോ-ഒാർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധസംഗമം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഏഴിന് രാവിലെ 10 ന് ഉത്രാളിക്കാവ് ക്ഷേത്രത്തിനു മുൻവശത്ത് നടക്കുന്ന പ്രതിഷേധസംഗമം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, വൈസ് ചെയർമാൻ ഷീല മോഹൻ, പ്രതിപക്ഷ നേതാവ് കെ. കെ. അജിത്കുമാർ, സിപിഐ മണ്ഡലം സെക്രട്ടറി എം.യു. കബീർ, ബിജെപി മണ്ഡലം പ്രസിഡന്റ് നിത്യ സാഗർ തുടങ്ങിയവർ പങ്കെടുക്കും.
കുറ്റിയങ്കാവ് പൂരം മിണാലൂർ, അമ്പലപുരം ദേശങ്ങൾ, മച്ചാട് മാമാങ്കം, വരവൂർ പാലക്കൽ, കൊടുമ്പ് അയ്യപ്പൻകാവ്, കുറുമക്കാവ് ക്ഷേത്രം, ഇരട്ടക്കുളങ്ങര ക്ഷേത്രം, മുള്ളൂർക്കര തിരുവാണിക്കാവ്, ആറ്റൂർ കാർത്ത്യായനി ക്ഷേത്രം, മംഗലം അയ്യപ്പൻകാവ്, തിരൂർ വടകുറുമ്പക്കാവ് എന്നീ ക്ഷേത്രങ്ങളിലെ പൂരം ഭാരവാഹികളും വാദ്യ കലാകാരൻമാർ, വെടിക്കെട്ട് കലാകാരന്മാർ, കൈവിളക്ക് കലാകാരന്മാർ, ആനപ്പുറം കലാകാരന്മാർ എന്നിവരും പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ പൂരം കമ്മിറ്റി ഭാരവാഹികളായ വി. സുരേഷ്കുമാർ, ടി.പി. ഗിരീശൻ, എ.കെ. സതീഷ്കുമാർ, സി.എ. ശങ്കരൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
ആറാട്ടുപുഴയിൽ പ്രതീകാത്മക പൂരം
ആറാട്ടുപുഴ: പൂരങ്ങളും ഉത്സവങ്ങളും വേലകളും സംരക്ഷിക്കു ന്നതിനുവേണ്ടി ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രതീകാത്മക പൂരം നടത്തുന്നു. ഏഴിന് വൈകീട്ട് ആറിന് ആറാട്ടുപുഴ ക്ഷേത്രാങ്കണത്തിലാണ് പ്രതീകാത്മക പൂരം.
നിലവിലെ വ്യവസ്ഥകൾ പാ ലിച്ചുകൊണ്ട് പൂർവാചാരപ്രകാരം ആറാട്ടുപുഴ പൂരം ഉൾപ്പെ ടെയുള്ള പൂരങ്ങളും അനുഷ് ഠാനങ്ങളും ചടങ്ങുകളും പരമ്പരാഗത രീതിയിൽ നടത്താൻ പറ്റാത്തതിലും പൂരം നടത്തിപ്പ് ദുഷ്കരമായ സാഹചര്യത്തിൽ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുവേണ്ടിയാണ് പ്രതികാത്മക പൂരം നടത്തുന്നത്.
പൂരങ്ങളുടെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കു ന്നവർ, സംഘാടകർ, ഭക്തർ, ആസ്വാദകർ, വിവിധ ക്ഷേത്രക്ഷേമസമിതികളും പങ്കെടുക്കും.