പുത്തൻതോടിന്റെ സംരക്ഷണഭിത്തി തകർന്നു; പഴുവിൽ തീർഥകേന്ദ്രം അപകടാവസ്ഥയിൽ
1484401
Wednesday, December 4, 2024 6:46 AM IST
പഴുവിൽ: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ പഴുവിൽ പുത്തൻതോടിന്റെ പാർശ്വസംരക്ഷണഭിത്തി തകർന്നതിനെ തുടർന്ന് പഴുവിൽ സെന്റ്് ആന്റണീസ് തീർഥ കേന്ദ്രം അപകടാവസ്ഥയിൽ. 2007ൽ തൃശൂർ കോൾവികസന ഏജൻസി (കെഡിഎ) നിർമിച്ച പാർശ്വസംരക്ഷണഭിത്തിയുടെ ഒരു ഭാഗമാണ് ഇപ്പോൾ തകർന്നിരിക്കുന്നത്.
ജാതിമതഭേദമന്യേ ധാരാളം ഭക്തജനങ്ങൾ ദിനംതോറും സന്ദർശിക്കുന്ന പഴുവിൽ സെന്റ് ആന്റണീസ് തീർഥകേന്ദ്രത്തിനോടുചേർന്നുള്ള സംരക്ഷണഭിത്തി എത്രയും വേഗത്തിൽ പുനർനിർമിക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് പഴുവിൽ സെന്റ് ആന്റണീസ് തീർഥകേന്ദ്രം റെക്ടറും ഇടവക സമൂഹവും ആവശ്യപ്പെട്ടു.