തൈക്കാട്ടുശേരി പള്ളിക്കുകീഴിൽ രണ്ടു കാരുണ്യഭവനങ്ങൾ ആശീർവദിച്ചു
1484102
Tuesday, December 3, 2024 7:09 AM IST
ഒല്ലൂർ: തൈക്കാട്ടുശേരി സെന്റ് പോൾസ് ദേവാലയത്തിൽ വികാ രി ഫാ. സ്റ്റാർസൺ കള്ളിക്കാടന്റെ നേതൃത്വത്തിൽ ഇടവകക്കാരുടെ കൂട്ടായ സഹകരണത്തോടെ നിർമിച്ച രണ്ടു കാരുണ്യഭവനങ്ങൾ ബിഷപ് മാർ ടോണി നീലങ്കാവിൽ ആശീർവദിച്ചു. റവന്യുമന്ത്രി അഡ്വ. കെ. രാജൻ നാടമുറിച്ച് ഉദ് ഘാടനം ചെയ്തു.
ഫാ. പോൾ പയ്യപ്പിള്ളി, ഫാ. അജയ് അക്കര, കോർപറേഷൻ കൗൺസിലർ സി.പി. പോളി, സിസ്റ്റർ റോസിലി, ചാരിറ്റി കോൺവന്റ് സിസ്റ്റർ സിനി, കൈക്കാരൻ നിക്സൺ കോലഞ്ചേരി, കൺവീനർ കെ.ടി. സിജോ എന്നിവർ പ്രസംഗിച്ചു.