കൊ​ര​ട്ടി: ചി​റ​ങ്ങ​രമു​ത​ൽ പേ​രാ​മ്പ്രവ​രെ​യു​ള്ള അ​ടി​പ്പാ​ത​ക​ളു​ടെ​യും സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ​യും അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​ങ്ങ​ൾ​ക്കെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​വാ​നൊ​രു​ങ്ങി ട്വ​ന്‍റി -ട്വ​ന്‍റി ചാ​ല​ക്കു​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി.

അ​ടി​പ്പാ​തനി​ർ​മാ​ണം ന​ട​ക്കു​ന്ന ചി​റ​ങ്ങ​ര, കൊ​ര​ട്ടി, മു​രി​ങ്ങൂർ, പോ​ട്ട, പേ​രാ​മ്പ്ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗം അ​ഡ്വ. ചാ​ർ​ളി പോ​ൾ, കൊ​ടു​ങ്ങ​ല്ലൂ​ർ - അ​ങ്ക​മാ​ലി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി ഡോ. ​വ​ർ​ഗീ​സ് ജോ​ർ​ജ്, ചാ​ല​ക്കു​ടി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡന്‍റ്് അ​ഡ്വ. സ​ണ്ണി ഡേ​വി​സ് എ​ന്നി​വ​ർ സ്ഥ​ല​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി വി​ല​യി​രു​ത്തി.

അ​ടി​പ്പാ​ത​ക​ളു​ടെ​യും സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ല​ഘൂ​ക​രി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും ശാ​സ്ത്രീ​യ​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ത്താ​തെ​യു​ള്ള നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രേ ജ​ന​ങ്ങ​ൾ​ക്കൊ​പ്പംനി​ന്നു​കൊ​ണ്ട് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​ഡ്വ. ചാ​ർ​ളി പോ​ൾ പ​റ​ഞ്ഞു.

സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ​യും ഡ്രൈ​നേ​ജു​ക​ളു​ടെ​യും ശോ​ച്യാ​വ​സ്ഥ നി​ര​വ​ധിത​വ​ണ അ​ധി​കാ​രി​ക​ളെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​ക​ളു​മു​ണ്ടാ​യി​ല്ലെ​ന്നും ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ട്വ​ന്‍റി-​ട്വ​ന്‍റി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ന്‍റണി പു​ളി​ക്ക​ൻ, പി.​ഡി. വ​ർ​ഗീ​സ്, സൗ​ദ ബീ​വി, ആ​ശ, വി.​പി. ഷി​ബു, സി​ജു​മോ​ൻ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.