ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ കു​രു​ക്ക​ഴി​ക്കാ​ന്‍ റോ​ഡു​ക​ള്‍ ബ​ന്ധി​പ്പി​ക്കു​ന്നു
Friday, October 11, 2024 7:16 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ട്ടൂ​ര്‍ റോ​ഡി​ല്‍​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ബൈ​പാ​സ് റോ​ഡ് പൂ​തം​കു​ള​ത്തു​നി​ന്നും ബ്ര​ദ​ര്‍ മി​ഷ​ന്‍ റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നു. നാ​ളു​ക​ളാ​യി ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​വ​രു​ന്ന പ​രി​ശ്ര​മ​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണ് ഈ ​റോ​ഡു​ക​ള്‍ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കാ​നു​ള്ള ശ്ര​മം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​ത്.

സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു. കാ​ട്ടൂ​ര്‍ റോ​ഡി​ല്‍​നി​ന്നാ​രം​ഭി​ക്കു​ന്ന ബൈ​പാ​സ് റോ​ഡ് തൃ​ശൂ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ സം​സ്ഥാ​ന​പാ​ത ക​ട​ന്ന് പൂ​തം​കു​ളം ജം​ഗ്ഷ​ന് കി​ഴ​ക്കു​ഭാ​ഗം വ​രെ​യാ​ണ് എ​ത്തി​നി​ല്‍​ക്കു​ന്ന​ത്. മെ​റീ​ന ആ​ശു​പ​ത്രി​യു​ടെ സ​മീ​പ​ത്തു​നി​ന്നും വ​ട​ക്കോ​ട്ട് തി​രി​ഞ്ഞു​പോ​കു​ന്ന ബ്ര​ദ​ര്‍​മി​ഷ​ന്‍ റോ​ഡു​മാ​യി ബൈ​പാ​സ് റോ​ഡ് ബ​ന്ധി​പ്പി​ച്ചാ​ല്‍ ഠാ​ണ ജം​ഗ്ഷ​നി​ലെ നി​ല​വി​ലു​ള്ള തി​ര​ക്ക് കു​റ​യ്ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

16 മീ​റ്റ​ര്‍ വീ​തി​യി​ല്‍ 40 മീ​റ്റ​റോ​ളം നീ​ളം വ​രു​ന്ന റോ​ഡി​നാ​യി 25 സെ​ന്‍റ് സ്ഥ​ലം 13 ക​ക്ഷി​ക​ളി​ല്‍​നി​ന്നാ​യി ഏ​റ്റെ​ടു​ക്കും. ക​ഴി​ഞ്ഞ കു​റെ മാ​സ​മാ​യി സ്ഥ​ല​മു​ട​മ​ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യെ തു​ട​ര്‍​ന്നാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ധാ​ര​ണ​യാ​യ​ത്. കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​യി​ല്‍​നി​ന്ന് ഠാ​ണാ ച​ന്ത​ക്കു​ന്ന് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ വി​ട്ടു​ന​ല്‍​കു​ന്ന ഭൂ​മി​ക്കും കെ​ട്ടി​ട​ത്തി​നും ല​ഭി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യി​ല്‍​നി​ന്ന് ഫ​ണ്ട് ക​ണ്ടെ​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.


നി​ല​വി​ല്‍ ചാ​ല​ക്കു​ടി ഭാ​ഗ​ത്തു​നി​ന്ന് തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഠാ​ണ ജം​ഗ്ഷ​നി​ല്‍ നി​ന്നോ മെ​റീ​ന ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​കൂ​ടെ ബ്ര​ദ​ര്‍ മി​ഷ​ന്‍ റോ​ഡി​ലൂ​ടെ തി​രി​ഞ്ഞു​വേ​ണം പോ​കാ​ന്‍. ഇ​തു​മൂ​ലം സം​സ്ഥാ​ന​പാ​ത​യി​ല്‍ ഠാ​ണ ജം​ഗ്ഷ​നി​ലും കോ​ള​ജ് ജം​ഗ്ഷ​നി​ലു​മെ​ല്ലാം വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണു​ണ്ടാ​കു​ന്ന​ത്. ഈ ​റോ​ഡ് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തി​ലൂ​ടെ ന​ഗ​ര​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ മാറും.