ദേവാലയങ്ങളിൽ തിരുനാൾ
1460581
Friday, October 11, 2024 7:01 AM IST
വടക്കാഞ്ചേരി ഫൊറോന പള്ളി
വടക്കാഞ്ചേരി: സെന്റ്് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന ദേവാലയത്തിൽ ഇടവകമധ്യ സ്ഥനായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ 184-ാം ദർശന തിരുനാൾ നാളെയും മറ്റന്നാളും ആഘോഷിക്കുമെന്ന് തിരുനാൾ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്നു വൈകീട്ട് പള്ളിയിൽ നടക്കുന്ന തിരുക്കർമങ്ങൾക്കുശേഷം ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ വടക്കാഞ്ചേരി സിഐ റിജിൻ എം. തോമസ് നിർവഹിക്കും. നാളെ വൈകീട്ട് നാലിന് ഊട്ട് നേർച്ച വെഞ്ചരിപ്പ്. തുടർന്ന് വി ശുദ്ധ കുർബാന, കൂടുതുറക്കൽ ശുശ്രൂഷ, പ്രസുദേന്തിവാഴ്ച, രാത്രി എട്ടിന് പനങ്ങാട്ടുകര കുരിശുപള്ളിയിൽ നിന്നും കിരീടം എഴുന്നള്ളിപ്പ് എന്നിവ നടക്കും. രാത്രി പത്തുവരെ ഭക്ഷണം കഴിക്കാൻ സൗകര്യം ഉണ്ടായിരിക്കും.
തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ ആറിനും ഏഴിനും എട്ടിനും ഒന്‍പതിനും വിശുദ്ധ കുർബാന. തുടർന്ന് 10 ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. പോൾ മുട്ടത്ത് മുഖ്യകാർമികനാകും. മെൽബൻ രൂപത മൈനർ സെമിനാ രി റെക്ടർ ഫാ. ലോറൻസ് തൈക്കാട്ടിൽ സന്ദേശം നൽകും. വൈകീട്ട് നാലിന് വിശുദ്ധ കുർബാനയ്ക്കുശേഷം ജപമാല പ്രദക്ഷിണം നടക്കും. തിരുനാൾ ദിവസം രാവിലെ ഏഴുമുതൽ വൈ കീട്ട് മൂന്നുവരെ ഊട്ടുനേർച്ച ഉണ്ടാകും. തുടർന്ന് തിരുമുറ്റമേളം.
തിങ്കളാഴ്ച രാവിലെ 6.30 ന് ഇടവകയിലെ പരേതർക്കുള്ള വി ശുദ്ധ കുർബാന, ഒപ്പീസ്. പത്രസമ്മേളനത്തിൽ ഫൊറോന അസി. വികാരി ഫാ. സന്തോഷ് അന്തിക്കാട്ട്, ജോയ് ചിറ്റിലപ്പിള്ളി, ജോസഫ് പൊട്ടംപ്ലാക്കൽ, തോമസ് പുത്തൂർ എന്നിവർ പങ്കെടുത്തു.
കൊട്ടേക്കാട് ഫൊറോന പള്ളി
കൊട്ടേക്കാട്: സെന്റ് മേരീസ് അസംപ്ഷൻ ഫൊറോന പള്ളിയിൽ പരിശുദ്ധ ഫാത്തിമനാഥയുടെ തിരുനാളിനു കൊടിയേറി. വികാരി ഫാ. ജോജു ആളൂർ കൊ ടിയേറ്റുകർമം നിർവഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റോ തേയ്ക്കാനത്ത്, ജനറൽ കണ്‍വീനർ ജോണ്സണ് മുരിയാടൻ, കൈക്കാരന്മാരായ കെ.പി. ജോയ്, ബാസ്റ്റിൻ ചാലിശേരി, പോളി തറയിൽ, സൈമണ്‍ ചാലയ്ക്കൽ എന്നിവർ നേതൃത്വം നൽകി. 19, 20 തീയതികളിലാണ് തിരുനാൾ.
കിഴക്കേ കല്ലൂര്‍ സെന്റ് റാഫേല്‍
പുതുക്കാട്: കിഴക്കേ കല്ലൂര്‍ സെന്റ് റാഫേല്‍ പള്ളിയിലെ വിശുദ്ധ റപ്പായേല്‍ മാലാഖയുടെ ഊട്ടുതിരുനാള് ഞായറാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ പത്തിനു നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. വില്‍സണ്‍ പിടിയത്ത് കാര്‍മികനാകും. ഫാ. ജെയ്സണ്‍ കൂനംപ്ലാക്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. ഉച്ചയ്ക്ക് 12 നും വൈകീട്ട് നാലിനും വിശുദ്ധ കുര്‍ബാനകള്‍ ഉണ്ടായിരിക്കും. തുടര്‍ന്ന് പ്രദക്ഷിണം നടക്കും. വൈകീട്ട് 101 കലാകാരന്മാരുടെ ബാന്‍ഡ് മേളം അരങ്ങേറും.
ഇന്നു വൈകീട്ട് പ്രസുദേന്തിവാഴ്ച, വാഹനവെഞ്ചരിപ്പ് എന്നിവ നടക്കും. തുടര്‍ന്ന് ദീപാലങ്കാര സ്വിച്ച് ഓണ്‍ പുതുക്കാട് എസ്എച്ച്ഒ വി. സജീഷ്കുമാര്‍ നിര്‍വഹിക്കും. തിരുനാള്‍ദിവസം 25,000 പേര്‍ക്ക് ഊട്ടുസദ്യ നല്‍കും. തിരുനാളിന്റെ ഭാഗമായി ഇടവകയിലെ നിര്‍ധന കുടുംബത്തിന് നിര്‍മിച്ചു നല്കിയ വീടിന്റെ താക്കോല്‍ദാനം നടക്കും. ഇന്ന് തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളജിലെ എല്ലാ ഡയാലിസിസ് രോഗികള്‍ക്കും സൗജന്യമായി ഡയാലിസിസ് നടത്തുന്നതിന് ഒരു ലക്ഷം രൂപ നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.
വികാരി ഫാ. ജോയ് കൊള്ളന്നൂര്‍, സഹവികാരി ഫാ. മേജോ മങ്ങാട്ടിളയന്‍, ട്രസ്റ്റി വില്‍സണ്‍ പഴൂങ്കാരന്‍, ജനറല്‍ കണ്‍വീനര്‍ റിക്സണ് കളപ്പുര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വെള്ളാറ്റഞ്ഞൂർ ഫാത്തിമമാതാ
വെള്ളാറ്റഞ്ഞൂർ: പരിശുദ്ധ ഫാത്തിമമാതാ പള്ളിയിൽ പരിശുദ്ധ ഫാത്തിമ മാതാവിന്റെ ഊട്ടുതിരുനാളിന്റെ ഭാഗമായി നടത്തുന്ന തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കൽ ഇന്നു നടത്തും. വൈകീട്ട് 5.30ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, കൂടു തുറക്കൽ ശുശ്രുഷ എന്നിവയ്ക്ക് ഫാ. ജിജിമോൻ മാളിയേക്കൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് ദീപക്കാഴ്ച സ്വിച്ച്ഓൺ.
വെള്ളാരംപാടം ലിറ്റില്‍ ഫ്ലവര്‍
മുപ്ലിയം: വെള്ളാരംപാടം ലിറ്റില്‍ ഫ്ലവര്‍ പള്ളിയില്‍ ആഘോഷമായ ജപമാലയര്പ്പണത്തിനും വി ശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. ഫാ. ടോണി പാറേക്കാടന്‍ കൊടിയേറ്റ് നിര്‍വഹിച്ചു. വികാരി ഫാ. ജോസഫ് സണ്ണി മണ്ടകത്ത് നേതൃത്വം നല്കി. ശനി, ഞായര്‍ തീയതികളിലാ ണ് തിരുനാള്‍. ശനിയാഴ്ച രാവിലെ അമ്പെഴുന്നള്ളിപ്പ്, മുടിവെച്ച് വാഴല്‍, വിശുദ്ധ കുര്‍ബാന, രൂപം എഴുന്നള്ളിപ്പ് എന്നിവയ് ക്ക് ഫാ. ഡോണല്‍ പുലിക്കോ ട്ടില് സിഎംഐ കാര്‍മികത്വം വഹിക്കും.
വൈകീട്ട് അമ്പ് പള്ളി അങ്കണത്തില്‍ തുടര്‍ന്ന് ഫ്യൂഷന്‍, വര്‍ണക്കാഴ്ച. തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാള്‍ കുര്‍ബാന എന്നിവയ്ക്ക് ഫാ. വില്‍സണ്‍ ഈരത്തറ കാര്‍മികനായിരിക്കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം.
കുട്ടനെല്ലൂർ സെന്റ് ജൂഡ്
കുട്ടനെല്ലൂർ: സെന്റ് ജൂഡ് ലത്തീൻ പള്ളിയിലെ വിശുദ്ധ യൂദാശ്ലീഹായുടെ ഊട്ടുതിരുനാൾ ആഘോഷിച്ചു. ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു.
ഫാ. ആൻസൻ പുത്തൻവീട്ടിൽ ആരാധനയ്ക്കു നേതൃത്വം നൽകി. ഊട്ടുനേർച്ചയിൽ ആയിരങ്ങൾ പങ്കെടുത്തു. വികാരി ഫാ. ഫ്രാൻസൺ കുരിശിങ്കൽ, കൺവീനർ കോളിൻസ് ചക്കാലയ്ക്കൽ, ഷാജൻ വളപ്പിൽ എന്നിവർ നേതൃത്വം നൽകി.