മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു
1460341
Thursday, October 10, 2024 11:20 PM IST
ആലപ്പാട്: മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആലപ്പാട് പെരുമ്പുള്ളി പ്രശാന്തിന്റെ മകൾ പ്രവീണ(24) ആണ് മരിച്ചത്.
ബംഗളൂരുവിൽ അഗ്രികൾച്ചറൽ കോഴ്സിന്റെ ഭാഗമായുള്ള ഇന്റേൺഷിപ്പ് ചെയ്തുകൊണ്ടിരിക്കെയാണ് ഇവർക്ക് മഞ്ഞപ്പിത്തം ബാധിച്ചത്. തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു.
ചികിത്സയ്ക്ക് ധനസമാ ഹരണത്തിനായി നാട്ടുകാർ ഇടപെട്ട് ചികിത്സ സഹായ സമിതി രൂപീകരിച്ച് ഉദാരമതികളുടെ സഹായം തേടി വരികയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ പ്രവീണ മരണത്തിനു കീഴടങ്ങിയത്. അമ്മ: വിനു. സഹോദരി: പ്രിയങ്ക. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ.