എടിഎം കവർച്ച: കേരള പോലീസ് വീണ്ടും നാമക്കലിൽ
1460267
Thursday, October 10, 2024 8:28 AM IST
തൃശൂർ: എടിഎം കവർച്ചക്കേസിലെ അഞ്ചു പ്രതികളെ തിരികെ കസ്റ്റഡി കാലാവധി കഴിഞ്ഞ് തമിഴ്നാട്ടിലെത്തിച്ചതോടെ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടാനായി കേരള പോലീസ് നാമക്കലിലെത്തി.
വിയ്യൂർ, ഇരിങ്ങാലക്കുട പോലീസും പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകും. മഹാനവമി, പൂജവയ്പ് അവധി വരുന്നതിനാൽ ഈയാഴ്ച അവസാനത്തോടെ മാത്രമേ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ സാധ്യതയുള്ളൂ.
ആന്ധ്ര പോലീസ് അടക്കം ഇന്ത്യയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽനിന്നുള്ളവരും തമിഴ്നാട്ടിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനെത്തുന്നുണ്ട്.
സ്വന്തം ലേഖകൻ