ഊരകം ക്ഷേത്രം കുലവാഴവിതാനം: വാഴക്കുലകൾ പഴുപ്പിക്കാൻ അറകളിൽ വച്ചു
1460263
Thursday, October 10, 2024 8:21 AM IST
ചേർപ്പ്: ഊരകത്തമ്മത്തിരുവടി ക്ഷേത്രത്തിലെ നവരാത്രിയോടനുബന്ധിച്ച് നടപ്പുരയിൽ അലങ്കരിക്കാനുള്ള വാഴക്കുലകൾ പഴുപ്പിക്കാനായി കിഴക്കേ ഗോപുരത്തിലെ അറകളിൽവച്ചു. ക്ഷേത്രസമിതി ഭാരവാഹികളും ഭക്തജനങ്ങളും ചേർന്നാണു പ്രദേശത്തെ വീടുകളിൽനിന്നു ശേഖരിച്ച വാഴക്കുലകൾ ക്ഷേത്രഗോപുര അറകളിൽ പഴുപ്പിക്കാനായിവച്ചിട്ടുള്ളത്.
ദുർഗാഷ്ടമി ദിവസമായ നാളെ വൈകീട്ട് അഞ്ചിന് അലങ്കരിച്ച കുലവാഴ ക്ഷേത്ര പടിഞ്ഞാറെനടയിൽ വിതാനിക്കും വിദ്യാരംഭം ദിവസമായ ഞായറാഴ്ച ഉച്ചശീവേലിക്കുശേഷം അലങ്കരിച്ച കുലവാഴകൾ ഭക്തർക്കു പ്രസാദമായി നൽകും.