എരുമപ്പെട്ടി പള്ളിയിലേക്കുള്ള തിരുസ്വരൂപം വത്തിക്കാനിൽനിന്ന്
1460261
Thursday, October 10, 2024 8:21 AM IST
എരുമപ്പെട്ടി: പുതിയതായി നിർമിക്കുന്ന എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിൽ പ്രതിഷ്ഠിക്കുവാനുള്ള ഈശോയുടെ തിരുസ്വരൂപം വത്തിക്കാനിൽനിന്ന്. എട്ടടി വലിപ്പമുള്ള തിരുഹൃദയ തിരുസ്വരൂപത്തിന്റെ വെഞ്ചരിപ്പ് ഫ്രാൻസിസ് മാർപാപ്പ നിർവഹിച്ചു.
വത്തിക്കാനിൽ നടന്ന ചടങ്ങിൽ തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, എരുമപ്പെട്ടി ഫൊറോന വികാരി ഫാ. ജോഷി ആളൂർ, ഡീക്കൻ സാൽവിൻ കണ്ണനായ്ക്കൽ എന്നിവരും ഇടവക പ്രതിനിധികളും സന്നിഹിതരായി. നെല്ലുവായ് തറയിൽ ഔസേഫ് ഡേവിസ് കുടുംബമാണ് വഴിപാടായി തിരുസ്വരൂപം സമർപ്പിച്ചത്.