തൃശൂർ സഹോദയ ഇൻഡോർ ഗെയിംസ് കിരീടം ദേവമാത പബ്ലിക് സ്കൂളിന്
1460259
Thursday, October 10, 2024 8:21 AM IST
മുണ്ടൂർ: നിർമൽജ്യോതി സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച സഹോദയ ഇൻഡോർ ഗെയിംസിൽ ദേവമാത സിഎംഐ പബ്ലിക് സ്കൂൾ പാട്ടുരായ്ക്കൽ ഓവറോൾ ചാമ്പ്യന്മാരായി. തൃശൂർ നിർമലമാത സെൻട്രൽ സ്കൂൾ, നാട്ടിക ലെമർ പബ്ലിക് സ്കൂൾ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു.
തൃശൂർ സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റ് എം.കെ. രാമചന്ദ്രൻ, നിർമൽജ്യോതി പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി ജോസഫ് എസ്എച്ച്, ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡെന്നി ജെയിംസ് എന്നിവർ സമാപനചടങ്ങിൽ പങ്കെടുത്തു.