തോട്ടംമേഖലയിലെ വന്യജീവി ശല്യം; ജനകീയ കണ്വന്ഷൻ സംഘടിപ്പിക്കും
1460254
Thursday, October 10, 2024 8:21 AM IST
മറ്റത്തൂര്‍: വരന്തരപ്പിള്ളി, മറ്റത്തൂര്‍ പഞ്ചായത്തുകളില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്കിക്കൊണ്ടിരിക്കുന്ന റബര്‍തോട്ടങ്ങളില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗശല്യം സര്‍ക്കാര്‍ ശ്രദ്ധയില്‍ക്കൊണ്ടുവരുന്നതിനായി ജനകീയ കണ്വന്ഷന് സംഘടിപ്പിക്കാന്‍ സംയുക്ത ട്രേഡ് യൂണിയനുകളുടെ യോഗം തീരുമാനിച്ചു.
മുപ്ലി, കുണ്ടായി, പാലപ്പിള്ളി തോട്ടങ്ങളിലായി ഇതിനകം ടാപ്പിംഗ് നടക്കുന്ന മുപ്പതിനായിരത്തോളം റബര്‍ മരങ്ങളും ആവര്‍ത്തന കൃഷി ചെയ്തിട്ടുള്ള എണ്‍പതേക്കറിലെ റബര്‍ മരങ്ങളും കാട്ടാനകള്‍ നശിപ്പിച്ചിതായി യോഗത്തില്‍ പങ്കെടുത്തവർ പറഞ്ഞു.
കഴിഞ്ഞ കഴിഞ്ഞ ആറുമാസമായി അറുപതിലധികം ആനകള്‍ തോട്ടത്തില്‍ വിവിധമേഖലയിലായി തമ്പടിച്ച് റബര്മരങ്ങള്വ്യാപകമായി നശിപ്പിക്കുന്ന സാഹചര്യം തോട്ടം വ്യവസായത്തെ പൂര്‍ണമായും നശിപ്പിക്കുമെന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുമെന്നു യോഗത്തില്‍ പങ്കെടുത്ത ട്രേഡ് യൂണിയന് പ്രവര്‍ത്തരും ആശങ്ക പ്രകടിപ്പിച്ചു.
പി.ജി. വാസുദേവന്‍ നായര്‍, പി.എസ്. സത്യന് (സിഐടിയു), ടി.കെ. സുധീഷ് (ഐഐടിയുസി), ആന്റണി കുറ്റൂക്കാരന്‍ (ഐഎന്‍ടിയുസി), എം.കെ. ഉണ്ണികൃഷ്ണന് (ബിഎംഎസ്), ഹാരിസന് പ്ലാന്റേഷന് ജനറല്‍ മാനേജര്‍ ടോണി തോമസ് എന്നിവര്‍ സംസാരിച്ചു.