സീനിയർ ജേർണലിസ്റ്റ് ഫോറം സമ്മേളനം; സ്വാഗതസംഘം ഓഫീസ് തുറന്നു
1460048
Wednesday, October 9, 2024 8:47 AM IST
തൃശൂർ: സീനിയർ ജേർണലിസ്റ്റ്സ് ഫോറം 12-ാം സംസ്ഥാനസമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് പ്രസ് ക്ലബ് ഹാളിൽ മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു.
കോർപറേഷൻ പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ, ഫോറം ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ കുന്നന്പത്ത്, സെക്രട്ടറി ജോയ് എം. മണ്ണൂർ, സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ അലക്സാണ്ടർ സാം, ജനറൽ കണ്‍വീനർ എൻ. ശ്രീകുമാർ, പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു, സെക്രട്ടറി രഞ്ജിത്ത് ബാലൻ, ഫ്രാങ്കോ ലൂയീസ്, കെ.കെ. കൃഷ്ണമോഹൻ, കെ. കൃഷ്ണകുമാർ, പി.ജെ. കുരിയാച്ചൻ, ജെ.ആർ. പ്രസാദ്, കെ.പി. ആന്റണി, ജി.ബി. കിരണ്‍ തുടങ്ങിയവർ പങ്കെടുത്തു.
നവംബർ 22 മുതൽ 24 വരെ സഹിത്യ അക്കാദമി ഹാളിലാണ് സമ്മേളനം നടക്കുക.