കുടുംബശ്രീ ചെയർപേഴ്സണും ഓഡിറ്ററും സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന് ആരോപണം
1460037
Wednesday, October 9, 2024 8:36 AM IST
കാളമുറി: കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ചെയർപേഴ്സണും ഓഡിറ്ററും സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന് ആരോപണം. വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ പഞ്ചായത്ത് ഓഫീസ് ധർണ. കോൺഗ്രസ് കയ്പമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച ധർണ ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.എഫ്. ഡൊമനിക്, ഡിസിസി മെമ്പർ മണി കാവുങ്ങൽ, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സുനിൽ പി. മേനോൻ, പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, നേതാക്കളായ സുരേഷ് കൊച്ചുവീട്ടിൽ, സി.ജെ. ജോഷി, പ്രവിത ഉണ്ണികൃഷ്ണൻ, ഷെഫി മൂസ, സി.ജെ.പോൾസൺ തുടങ്ങിയവർ പ്രസംഗിച്ചു. കാളമുറി സെന്ററിൽനിന്ന് ആരംഭിച്ച പ്രകടനത്തിനു ബീന സുരേന്ദ്രൻ, മണി ഉല്ലാസ്, പി എസ്. ഷാഹിർ, കെ.എസ്. ഷുഹൈൽ, ഷീബ സതീഷ് എന്നിവർ നേതൃത്വം നൽകി.