വൻ വിദ്യാർഥിപങ്കാളിത്തം; അറിവിന്റെ കടലായി ദിശ
1459765
Tuesday, October 8, 2024 8:09 AM IST
തൃശൂർ: വിദ്യാർഥികളുടെ പങ്കാളിത്തംകൊണ്ട് അറിവിന്റെ പൂരമായി ദിശ കരിയർ എക്സ്പോ. പ്രതിദിനം 12,000 കുട്ടികളാണ് എക്സ്പോ സന്ദർശിച്ചത്. രജിസ്റ്റർ ചെയ്ത 533 സ്കൂളുകളിൽനിന്നായി അരലക്ഷത്തിലധികം കുട്ടികൾ പങ്കെടുത്തു. നാലായിരത്തിലേറെ ജനങ്ങളും എക്സ് പോയിലെത്തി.
സംഗീതമേഖലയിലെ തൊഴിൽസാധ്യതകളെക്കുറിച്ച് സംഗീതസംവിധായകൻ അൽഫോ ണ്‍സ്, സിനിമാമേഖലയെക്കുറിച്ച് കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട് സ് ഡയറക്ടർ പി.ആർ. ജിജോയ്, കലാരംഗത്തെക്കുറിച്ച് കലാമണ്ഡലം വൈസ് ചാൻസലർ പ്രഫ. അനന്തകൃഷ്ണൻ, സ് പോർട്സ് മേഖലയെക്കുറിച്ച് ഇന്ത്യൻ ആർച്ചറി ടീമിന്റെ സ്പോർട്സ് സൈക്കോളജിസ്റ്റ് സോണി ജോണ്‍, ട്രാവൽ ആൻഡ് ടൂറിസം മേഖലയെക്കുറിച്ച് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രഫസറായ ഡോ. പി.കെ. ഹരികൃഷ്ണൻ, പൊതുമേഖലയെക്കുറിച്ച് സംസ്ഥാന കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗണ്‍സലിംഗ് ഫാ ക്കൽറ്റി ആയ ബി. ജ്യോതിഷ് കുമാർ, ഹോസ്പിറ്റാലിറ്റി മേഖലയെക്കുറിച്ച് എസ്ഐഎച്ച് എം കോഴിക്കോടിലെ ഫാക്കൽറ്റിമാരായ ബി. രഞ്ജിത്കുമാർ, എ.സി. അതുല്യ മുരളി എന്നിവർ സെമിനാറുകൾ നയിച്ചു.
പാലക്കാട് ബിഇഎം എച്ച്എസ്എസിലെ വിദ്യാർഥികളായ ജെ. അർജുൻ, വി. വാസുദേവ്, സബ്രിൻ സബീർ, തൃശൂർ അരിന്പൂർ എച്ച്എസ്എസിലെ മാളവിക പ്രദീപ്, പാലക്കാട് നെന്മാറ ജിബിഎച്ച്എസ്എസിലെ കെ. അഞ്ജന, കോഴിക്കോട് റഹ്മാനിയ എച്ച്എസ്എസിലെ കെ. ആമിനത്ത് ലിയ്യ നാസർ, മലപ്പുറം എസ് വിഎച്ച്എസ്എസിലെ ആൻമരിയ അജിൻ, കണ്ണൂർ കെ പിസിഎച്ച്എസ്എസിലെ ശ്രീഹരി വിനോദ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സ്വന്തം ലേഖകൻ