നാലപ്പാട്ട് നാരായണൻമേനോൻ സ്മാരക പുരസ്കാരം ശ്രീകുമാരൻതമ്പിക്കു ഗവർണർ സമ്മാനിച്ചു
1459755
Tuesday, October 8, 2024 8:09 AM IST
പുന്നയൂർക്കുളം: മഹാകവി നാലപ്പാട്ട് നാരായണൻ മേനോൻ സ്മാരക പുരസ്കാരം പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് അവാർഡ് ജേതാവ് കവിയും ഗാനരചിയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്കു സമ്മാനിച്ചു.
സാഹിത്യ തറവാട്ടിലെ കാരണവരായ നാരായണമേനോന്റെ കണ്ണുനീർത്തുള്ളികൾ, പാവങ്ങൾ തുടങ്ങിയ കൃതികൾ ലോക പ്രശസ്തി നേടിയതായിരുന്നുവെന്ന് ഗവർണർ പറഞ്ഞു. പ്രശസ്തി പത്രവും 10001 രൂപയും ഫലകവുമടങ്ങുന്നതാണ് അവാർഡ്. നാലപ്പാടൻ സ്മാരക സാംസ്കാരിക സമിതി ചെയർമാൻ ടി.പി. ഉണ്ണി അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകൻ ടി. മോഹൻ ബാബു അനുസ്മരണ പ്രഭാഷണം നടത്തി.