ആരോട് പറയാൻ? ആര് കേൾക്കാൻ..
1459541
Monday, October 7, 2024 7:14 AM IST
ഓരോ മീറ്ററിലും ഐഎസ്ഐ മുദ്ര എന്നപയുന്നപോലെ കാലപ്പഴക്കം നേരിടുന്ന കെട്ടിടങ്ങളിലെ സീലിംഗിൽ ഓരോ മീറ്ററിലുമുള്ളത് കോൺക്രീറ്റ് അടർന്നുപോയ പാടുകളാണ്. യാത്രക്കാരുടെ തലയിലും ദേഹത്തും അവ വീണു പരിക്കേൽക്കുന്നതും പതിവുസംഭവം.
അകത്തിരിക്കാൻ പേടിച്ച് പുറത്തിറങ്ങിയാൽ സ്റ്റാൻഡിലെ ഗർത്തവും വാഹനങ്ങളുടെ തിരക്കും അപകടങ്ങൾ സൃഷ്ടിക്കുന്നു. തിരക്ക് വർധിക്കുന്പോഴും അവ നിയന്ത്രിക്കാൻ ആവശ്യമായ ആളുകൾ ഡിപ്പോയിൽ ഇല്ല. പലതവണ പരാതിപറഞ്ഞിട്ടും നടപടി മാത്രം ഇല്ല.
ട്രാക്കിൽ കിടക്കുന്ന ബസുകളും സ്റ്റാൻഡിലേക്ക് കയറുന്ന ബസുകളും മൂലം തിക്കും തിരക്കും വർധിക്കുന്ന ഡിപ്പോയിൽ എത്രയും വേഗം മറ്റൊരു പ്രവേശന കവാടം അനിവാര്യമാണ്.