കയ്പമംഗലം: ഗ്രാമലക്ഷ്മി സ്വദേശി തിരുവനന്തപുരം കല്ലമ്പലത്ത് ഹൃദയാഘാതം മൂലം അന്തരിച്ചു. വലിയകത്ത് അബ്ദുല്‍ഖാദറിന്റെ മകന് ഫൈസല്‍ (35) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ജോലിസ്ഥലത്ത് വച്ച് അസ്വസ്ഥതകള്‍ തോന്നിയ ഫൈസലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു.
കബറടക്കം ഇന്ന് കോഴിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ഹസീബ. മക്കൾ: അബ്ദുള്ള, സമദ്, കെൻസ.