ചാലക്കുടി: കേരള കോൺഗ്രസ് 60 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ്- എം ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റി അന്തരിച്ച ചാലക്കുടി യിലെ പഴയകാല നേതാക്കളെ അനുസ്മരിച്ചു. "ഓർമപ്പൂക്കൾ'പാർട്ടി ചെയർമാൻ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പോളി ഡേവിസ് അധ്യക്ഷത വഹിച്ചു.
ഡെന്നീസ് കെ . ആന്റണി, അഡ്വ. പി.ഐ. മാത്യു, കെ.ഒ. വർഗീസ്, നിക്സൻ പൊടുത്താസ്, എ.എസ്. ശ്യാം, സെബാസ്റ്റ്യൻ ക ണ്ടംകുളത്തി, പി.ബി. രാജു, ഷഹീർ ചാലക്കുടി, കെ. സുന്ദര ൻ എന്നിവർ പ്രസംഗിച്ചു. മുൻ എംഎൽഎ അഡ്വ. പി.കെ. ഇട്ടൂപ്പ്, എം.എൽ. വർഗീസ് മാസ്റ്റർ, ഡേവിസ് വാടക്കകത്ത്, കെ.പി. ജോസഫ് മാസ്റ്റർ, സി.വി. കൊച്ചുപൈലൻ, ടി.ഒ. തോമസ്, ഇട്ടീര പെരേപ്പാടൻ, ഇട്ടൂപ്പ് മേലേടത്ത്, ലോനപ്പൻ എപ്പറമ്പിൽ, ജോൺസൻ വരിക്കശേരി, കുഞ്ഞ് താണിക്കമറ്റം, ജോസഫ് കാളിയങ്കര എന്നിവരുടെ ചിത്രങ്ങൾ അനാച്ഛാദനം ചെയ്തു.