തൃശൂർ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട കെ.വി. അബ്ദുൾ ഹമീദിന് കെവിവിഇഎസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണംനൽകി.
ഇന്നലെ ഉച്ചയ്ക്കു രണ്ടിനു തൃശൂർ കാൽ ഡിയൻ സെന്ററിൽനടന്ന സ്വീകരണയോഗം മന്ത്രി കെ. രാജൻ ഉദ്ഘാടനംചെയ്തു.
കെവിവിഇഎസ് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ, ജില്ലാ സെക്രട്ടറി വി.ടി. ജോർജ്, ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് സജീവ് മഞ്ഞില, സി.എം. ജോർജിന്റെ മകൻ മാത്യു ജോർജ്, യൂത്ത്വിംഗ് പ്രസി ഡന്റ് എം.കെ. അബി, വനിതാവിംഗ് ജില്ലാ പ്രസിഡന്റ് ഷൈന ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.