ഉത്രാളിപൂരം: എഴുന്നള്ളിപ്പിന് ഇനി 33 ആനകൾ
1453974
Wednesday, September 18, 2024 1:28 AM IST
വടക്കാഞ്ചേരി: മധ്യകേരളത്തിലെ പ്രമുഖ ക്ഷേത്രോത്സവമായ ഉത്രാളിക്കാവ് പൂരം എഴുന്നള്ളിപ്പിന് ഇനി 33 ആനകൾ. പൂരം കോ ഒാർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഭഗവതി പൂരവും, കുട്ടിഎഴുന്നള്ളിപ്പും കൂടുതൽ വർണാഭമാക്കും.
വെടിക്കെട്ടിന്റെ സമയക്രമത്തിൽ മൂന്നുദേശങ്ങളും ധാരണയിലെത്തി. പറപ്പുറപ്പാട് ദിവസം കോ-ഒാർഡിനേഷൻ കമ്മിറ്റിയും, സാമ്പിൾ വെടിക്കെട്ട് എങ്കക്കാടും, പൂരം വെടിക്കെട്ട് കുമരനെല്ലൂരും, പുലർച്ച വെടിക്കെട്ട് വടക്കാഞ്ചേരി ദേശങ്ങളും നടത്തും.
പൂരപ്പിറ്റേന്ന് ശിവരാത്രിയായതിനാൽ എഴുന്നള്ളിപ്പു സമയക്രമങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തും. കോഡിനേറ്റർ വി. സുരേഷ് കുമാർ അധ്യക്ഷനായി.
ദേശകമ്മിറ്റി ഭാരവാഹികളായ എ.കെ. സതീഷ്കുമാർ, പി. എ. വിപിൻ, ടി.പി. ഗിരീശൻ,പി.ആർ. സുരേഷ്കുമാർ, സി.എ. ശങ്കരൻകുട്ടി, പി.എൻ. വൈശാഖ്, സി. ജയേഷ്കുമാർ, രാജേഷ്, പ്രദീപ്, ബാലകൃഷ്ണൻ, കെ. പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.