റോഡരികിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു
1453891
Tuesday, September 17, 2024 10:52 PM IST
ആളൂർ: കല്ലേറ്റുംകര പാറേക്കാട്ടുകര ഷാപ്പിനു സമീപം അവശനിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സക്കിടെ മരിച്ചു. ആളൂര്‍ കല്ലേറ്റുംകര സ്വദേശി കാച്ചപ്പിള്ളി ജോബിയാണ് (43) മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
ഷാപ്പില് നിന്നിറങ്ങിയ ശേഷം ജോബി വീണുകിടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നു. മദ്യപിച്ച് അവശനായി കിടക്കുകയാണെന്ന് കരുതി ആരും ആദ്യം കാര്യമാക്കിയില്ല. പിന്നീട് ബന്ധുക്കളെത്തി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ചികിത്സക്കിടെ തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു. സംസ്കാരം നടത്തി. അവിവാഹിതനാണ്. സംഭവത്തില്‍ ആളൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.