നാടെങ്ങും നബിദിനാഘോഷം
1453784
Tuesday, September 17, 2024 1:51 AM IST
ചാവക്കാട്: പ്രവാചക പ്രകീർത്തനങ്ങളോടെ നാടുനീളെ നബിദിനഘോഷയാത്രകൾ നടന്നു. കറുകമാട് മഹല്ല് കമ്മറ്റിയും നുസ് റത്തുൽ ഇസ്ലാം മദ്രസയും സംയുക്തമായി നബിദിന റാലി നടത്തി. പ്രസിഡന്റ്് വി. മുഹമ്മദ്മോൻ പതാക ഉയർത്തി.
മണത്തല: മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംയുക്തമായി ടൗണിൽ നബിദിന റാലി നടത്തി. അറവനമുട്ട്, കോൽക്കളി, ദഫ് മുട്ട് തുടങ്ങിയവ അകമ്പടിയായി.
ബ്ലാങ്ങാട്: കാട്ടിൽ ജുമാഅത്ത് പള്ളി, ഒരുമനയൂർ, കടപ്പുറം, എടക്കഴിയൂർ പുന്നയൂർക്കുളം, പുന്നയൂർ, വടക്കേക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ മദ്രസകൾ, മസ് ജിദുകൾ, മഹൽ കമ്മിറ്റികൾ എന്നിവയുടെ നേതൃത്വത്തിൽ നബി ദിനാഘോഷങ്ങൾ നടന്നു.
മെഗാ ദഫ്മുട്ട്
എരുമപ്പെട്ടി: നബിദിനാഘോഷ ത്തിന്റെ ഭാഗമായി മെഗാ ദഫ്മുട്ട് ഒരുക്കി പന്നിത്തടം മഹല്ല് കമ്മറ്റി. 40 ഓളം വിദ്യാർഥികളാണ് ദഫ് അവതരണത്തിൽ പങ്കാളികളായത്.